HOME
DETAILS

കണ്ണീരുണങ്ങാതെ കൂട്ടുകാര്‍ കാത്തിരിക്കുന്നു; അബ്ദുല്‍ ഫത്താഹിനെ അവസാനമായി കാണാന്‍...

  
backup
July 25, 2016 | 9:29 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be

വേങ്ങര: ബദ്‌രിയ്യ ശരീഅത്ത് കോളജിലെ വിദ്യാര്‍ഥികള്‍ക്കിനിയും ആ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ല, കൂട്ടുകാരന്‍ അബ്ദുല്‍ ഫത്താഹ് വിടവാങ്ങിയിരിക്കുന്നെന്ന വാര്‍ത്ത. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാനാകുമ്പോഴേക്കു തിരിച്ചെത്താമെന്ന് ഉറപ്പുനല്‍കി കോളജിലേക്കു പഠനസാമഗ്രികള്‍ വാങ്ങാനായി പോയ അബ്ദുല്‍ഫത്താഹിന്റെ ചേതനയറ്റ ശരീരമാണ് ഇന്നു കൂട്ടുകാരുടെ മുന്നിലെത്തുക, സുഹൃത്തിനെ അവസാനമായി കാണാനും യാത്രയാക്കാനുമായി കണ്ണീരോടെ കാത്തിരിക്കുകയാണവര്‍.
പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയര്‍ കോളജായ കുറ്റാളൂര്‍ ബദ്‌രിയ്യയിലേക്കു പഠനസാമഗ്രികള്‍ ശേഖരിക്കാന്‍പോയ കടുങ്ങല്ലൂര്‍ വെള്ളേരി ചെങ്ങനം മുട്ടിക്കല്‍ അബ്ദുല്‍ ഫത്താഹാണ് കുന്നുംപുറത്തിനടുത്തു നടന്ന ബൈക്കപകടത്തില്‍ മരണപ്പെട്ടത്. കരുവാങ്കല്ല് പാലംതൊടു മള്ഹര്‍ കോളജിലേക്ക് ഉറ്റസുഹൃത്ത് സല്‍മാന്‍ ബാസിലിനൊപ്പമായിരുന്നു ഫത്താഹിന്റെ യാത്ര. കുന്നുംപുറം തോട്ടശ്ശേരിയറയിലായിരുന്നു അപകടം.
സാരമായ പരുക്കുകളോടെ കോട്ടക്കലിലെ ആശുപത്രിയിലുള്ള സല്‍മാന്‍ ബാസിലിനു തുണയായത് ഹെല്‍മറ്റാണ്. ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരേയും പുറത്തെടുക്കുമ്പോള്‍ ഹെല്‍മറ്റ് തകര്‍ന്നിരുന്നു. അബ്ദുല്‍ ഫത്താഹ് കോളേജ് യൂനിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
ഇന്നു രാവിലെ പതിനൊന്നോടെ മൃതദേഹം കോളജിലെത്തിക്കും. കടുങ്ങല്ലൂര്‍ വെള്ളേരി ഗ്രാമത്തിനും അബ്ദുല്‍ ഫത്താഹിന്റെ യാത്ര നൊമ്പരമായി. എസ്.കെ.എസ്.എസ്.എഫ് സംഘാടകനും നാട്ടുകാരുടെ പ്രിയങ്കരനുമായിരുന്നു ഫത്താഹ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിയന്ത്രണം അനിവാര്യം, ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധി

Kerala
  •  7 days ago
No Image

കൊളസ്‌ട്രോള്‍ പേടിയില്‍ മുട്ടയെ പടിക്കു പുറത്താക്കേണ്ടതുണ്ടോ? അറിയാം ഈ സുപ്പര്‍ഫുഡിന്റെ ആരോഗ്യവഴികള്‍

Kerala
  •  7 days ago
No Image

ലക്‌നൗ തീപിടിത്തം: 'ഇവിടെ തീ പടരുന്നു, പപ്പാ എന്നെ രക്ഷിക്കൂ...' മരണത്തീയില്‍ നിന്ന് മകന്റെ അവസാന വിളി; രക്ഷതേടി കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

National
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

Kerala
  •  7 days ago
No Image

കൊട്ടാരക്കര ടിപ്പര്‍ അപകടം; ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല, വാഹനത്തിന് 17 വര്‍ഷത്തെ പഴക്കം, ജി.പി.എസ് ഓഫാക്കിയ നിലയില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് മെഡി.കോളജില്‍ ഫില്‍ട്ടര്‍ സെറ്റ് മുടങ്ങി; തലാസീമിയ രോഗികള്‍ ആശങ്കയില്‍

Kerala
  •  7 days ago
No Image

മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ 

Kerala
  •  7 days ago
No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  7 days ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  7 days ago

No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  7 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  7 days ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  7 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  7 days ago