HOME
DETAILS
MAL
അറബി അധ്യാപകരുടെ സെക്രട്ടേറിയറ്റ് ധര്‍ണ നാളെ
backup
July 25 2016 | 21:07 PM
കോഴിക്കോട്: കേരളത്തിലെ അറബി ഉള്‍പ്പെടെയുള്ള ഭാഷാധ്യാപകരുടെ വിവിധ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടണ്ടാക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരളത്തില്‍ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയപ്പോള്‍ അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:45 ല്‍നിന്നും 1:30 ആക്കുകയും 35 ആയും, 40 ആയും കുറച്ചെങ്കിലും അറബി ഭാഷ വിദ്യാര്‍ഥികളുടെ അനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് കടുത്ത അനീതിയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്തുവാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ബസ്മല, ജനറല്‍ സെക്രട്ടറി ഇടവം ഖാലിദ് കുഞ്ഞ്, പി.പി ഫിറോസ്, ഇ.സി നൗഷദ്, എ.എ ജാഫര്‍, എം തമീമുദ്ദീന്‍, ഇ മുസ്തഫ, അലി അക്ബര്‍, നിസാമുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."