HOME
DETAILS

സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം ഇന്ന് നെടുമ്പാശ്ശേരിയില്‍; വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുക്കും

  
backup
July 25, 2016 | 9:32 PM

ndumbashery-hajj-camp




നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെയും വിവിധ വകുപ്പ് പ്രതിനിധികളുടെയും സംയുക്തയോഗം ഇന്ന് രാവിലെ 11.30ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിയാല്‍ കോണ്‍ഫറന്‍സ്ഹാളില്‍ ചേരും.


ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ക്കു പുറമെ ഈ വര്‍ഷത്തെ ഹജ്ജ് വിമാനസര്‍വിസിന് കരാര്‍ ലഭിച്ചിട്ടുള്ള സൗദി എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥര്‍, കസ്റ്റംസ്, എമിഗ്രേഷന്‍, ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍, ആര്‍.ടി.ഒ, കെ.എസ്.ആര്‍.ടി.സി, സിയാല്‍ പ്രതിനിധികള്‍, സി.ഐ.എസ്.എഫ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കും.


ഹജ്ജ് ക്യാംപിലെ ഇതുവരെയുള്ള ഒരുക്കങ്ങളെകുറിച്ച് യോഗം വിലയിരുത്തും. ക്യാംപില്‍വച്ച് തന്നെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങ് പാസ് നല്‍കുന്നതിനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതിനായി ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേകകൗണ്ടര്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകരുടെ ബാഗേജുകളുടെ പരിശോധനയും ക്യാംപില്‍വച്ച് തന്നെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് തീര്‍ഥാടകരെ പ്രത്യേക വാഹനത്തില്‍ വിമാനത്തിന്റെ അടുത്ത് എത്തിക്കും. മൂന്ന് ബസുകളിലായാണ് ക്യാംപില്‍ നിന്നും തീര്‍ഥാടകരെ വിമാനത്താവളത്തില്‍ എത്തിക്കുക.

സംസ്ഥാനത്ത് നിന്നുള്ള തീര്‍ഥാടകരുടെ ലഗേജുകള്‍ പെട്ടെന്ന് തിരിച്ചറിയാനും നഷ്ടപ്പെടാതിരിക്കാനുമായി ഹജ്ജ് കമ്മിറ്റിയുടെ വളണ്ടിയര്‍മാര്‍ തീര്‍ഥാടകരുടെ ലഗേജില്‍ പ്രത്യേക സ്റ്റിക്കറുകള്‍ പതിക്കും. ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗവും ആലുവ, അങ്കമാലി റെയില്‍വെ സ്റ്റേഷനുകളിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളിലും എത്തുന്ന തീര്‍ഥാടകരെ യാതൊരു ബുദ്ധിമുട്ടും നേരിടാതെ നെടുമ്പാശേരിയിലെ ഹജ്ജ് ക്യാംപില്‍ എത്തിക്കുന്നതിന് സ്വാഗതസംഘം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേകവിഭാഗംപ്രവര്‍ത്തിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago