ആറളം ഫാമിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമം തുടങ്ങി
ഇരിട്ടി: ആറളം ഫാം 13ാം ബ്ലോക്കില്‍ ഇറങ്ങി ജനവാസ മേഖലയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാനയെ കണ്ടെത്തി വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു. ഒരാഴ്ചയായി ബ്ലോക്കില്‍ തമ്പടിച്ച കാട്ടാന ഫാമിലെ ജനവാസകേന്ദ്രത്തിലിറങ്ങി വ്യാപകമായി കൃഷിയുള്‍പ്പെടെ നശിപ്പിച്ച് ആക്രമണം നടത്തുകയാണ്. കൃഷിയിടങ്ങളില്‍നിന്നു തുരത്തിയ കാട്ടാനയാണ് പിന്നീട് പുനരധിവാസ മേഖലയിലിറങ്ങിയത്. കാട്ടാന അക്രമം രൂക്ഷമായതോടെ കുട്ടികളുള്‍പ്പെടെ ബ്ലോക്കിലെ താമസക്കാരായ 50ഓളം ആദിവാസി സ്ത്രീകള്‍ കഴിഞ്ഞദിവസം ആറളം വന്യജീവി സങ്കേതം ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഫാമില്‍ വനസേനയില്‍ സ്ഥിരം നിയമനം ലഭിച്ച വാച്ചര്‍മാരുടെ പാസിങ് ഔട്ട് പരേഡ് നടക്കുന്നതിനിടെയായിരുന്നു ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലേക്ക് ആദിവാസികള്‍ പ്രതിഷേധവുമായെത്തിയത്. പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ഇടപെട് ഡി.എഫ്.ഒ സുനില്‍ പാമിടിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കാട്ടാനയെ തുരത്താനുള്ള ശ്രമം ആരംഭിച്ചത്. ഇതിനായി നാല്‍പതംഗങ്ങളുടെ പ്രത്യക സംഘത്തെയും തിരഞ്ഞെടുത്തിരുന്നു. ഇന്നലെ ഉച്ചവരെ സംഘം ഫാമില്‍ തെരച്ചില്‍ നടത്തിയെങ്കിലും കാട്ടാനയെ കണ്ടെത്താന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."