സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണയ ക്യാംപിന് ഇന്ന് തുടക്കം
ചേളാരി: മെയ് 6,7 തിയതികളില്‍ നടന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് ഇന്ന് രാവിലെ ഒന്‍പതിന് ചേളാരി സമസ്താലയത്തില്‍ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപിന് വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആയിരത്തോളം പരിശോധകര്‍ അഞ്ച് ദിവസങ്ങളിലായി പത്ത് ലക്ഷം പേപ്പറുകളുടെ മൂല്യനിര്‍ണയമാണ് നടത്തുക. പകലും രാത്രിയിലുമായി നടക്കുന്ന ക്യാംപില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ഭക്ഷണവും താമസവും ഒരുക്കിയിട്ടുണ്ട്. ഉത്തരപേപ്പര്‍ പരിശോധനക്ക് നിയമിക്കപ്പെട്ടവര്‍ രാവിലെ 8.30ന് ക്യാംപില്‍ എത്തിച്ചേരണമെന്ന് മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."