HOME
DETAILS

കുട്ടികളിൽ വർധിച്ചു വരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം; ഡി-ഡാഡ് സെന്ററുമായി കേരള പൊലീസ്

  
December 30 2024 | 15:12 PM

Increasing mobile phone use among children Kerala Police with D-DAD Centre

തിരുവനന്തപുരം: കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം  വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ച് കേരളാ പൊലീസിന്റെ സോഷ്യല്‍ പൊലീസിങ് ഡിവിഷന്‍. ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് പേര് ഇട്ടിരിക്കുക്കുന്നത്.

18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിങിലൂടെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കുള്‍പ്പെടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്ററിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.കൊച്ചി സിറ്റിയില്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പ്രധാന സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നഗര പരിധിയില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഒരു സബ് സെന്ററും ആഴ്ചയില്‍ രണ്ട് ദിവസം എന്ന ക്രമത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രണ്ട് സെന്ററുകളിലും സൈക്കോളജിസ്റ്റിന്റെ സേവനം പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 05 മണി വരെ ലഭിക്കുന്നതാണ്. കൊച്ചി സിറ്റി പൊലീസിന്റെ ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഡി-ഡാഡ് സെന്ററിലെ ഫോണ്‍ നമ്പരില്‍ (9497975400) വിളിച്ച് അപ്പോയിന്‍മെന്റ് എടുക്കാം. 2023 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതുവരെ 144 കുട്ടികള്‍ക്ക് കൗണ്‍സിലിങ് സേവനം നല്‍കുന്നതിനും, സമൂഹത്തിന്റെ വിവിധ മേഖലകളിലായി 42 ഓളം ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിങ്ങൾക്കറിയാമോ കാൻസർ രോ​ഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം

Kerala
  •  2 days ago
No Image

സ്വർണവില ഇന്നും കൂടി; ഇതെന്തു പോക്കാണെന്റെ പൊന്നേ...

Business
  •  2 days ago
No Image

അവനെ ഒരിക്കലും കൊൽക്കത്ത ക്യാപ്റ്റനാക്കില്ല: മുൻ ഇന്ത്യൻ താരം 

Cricket
  •  2 days ago
No Image

പുതുതായി ടീമിലെത്തിയവൻ ചില്ലറക്കാരനല്ല; റൊണാൾഡോയും സംഘവും കുതിക്കുന്നു

Football
  •  2 days ago
No Image

'ഏകാന്തവാസം..രാവുകളെ പകലാക്കി നീണ്ട ചോദ്യം ചെയ്യലുകള്‍..ഇലക്ട്രിക് ദണ്ഡുകള്‍ കൊണ്ട് ക്രൂരമര്‍ദ്ദനം..' ഡോ.ഹുസ്സാം അബു സഫിയ ഇവിടെയുണ്ട് ഇസ്‌റാഈല്‍ തടവറക്കുള്ളില്‍ 

International
  •  2 days ago
No Image

കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  2 days ago
No Image

ചെന്താമരയെ പേടി; മൊഴിമാറ്റി സാക്ഷികൾ

Kerala
  •  2 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ടൂർണമെന്റിലെ ടീമുകളും താരങ്ങളും ആരെല്ലാമെന്ന് അറിയാം

Cricket
  •  2 days ago
No Image

തഹാവുര്‍ റാണയെ ഇന്ത്യക്ക് ഉടന്‍ കൈമാറുമെന്ന് ട്രംപ്

National
  •  2 days ago
No Image

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ 

Kerala
  •  2 days ago