HOME
DETAILS

പുതുവർഷത്തെ വരവേൽക്കാൻ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ

  
December 30, 2024 | 1:03 PM

Sheikh Zayed Festival to Host Special New Years Eve Celebrations

പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നിരവധി സാംസ്‌കാരിക പരിപാടികൾ, കലാപ്രദർശനങ്ങൾ, നാടോടികലാരൂപങ്ങൾ തുടങ്ങിയവ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം, ഡ്രോൺ ഷോ, ലൈറ്റ് ഷോ, ലേസർ ഷോ തുടങ്ങിയവയും ഉണ്ടാകും. ഏതാണ്ട് ഒരു മണിക്കൂറിലധികം നേരം നീണ്ട് നിൽക്കുന്ന അതിഗംഭീരമായ കരിമരുന്ന് പ്രദർശനമാണ് പുതുവത്സരവേളയിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ഒരുക്കുന്നത്.

ഈ പരിപാടികൾ സംഘടിപ്പിക്കുന്നത് ആറ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലക്ഷ്യമിട്ടാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഡിസംബർ 31-ന് വൈകീട്ട് ആറ് മണിമുതൽ അർദ്ധരാത്രിവരെ ഓരോ മണിക്കൂറും ഇടവിട്ട് കരിമരുന്ന് പ്രദർശനം അരങ്ങേറുന്നതാണ്.

ഇതിൽ പുതുവർഷത്തെ വരവേൽക്കുന്നതിനായി നടക്കുന്ന കരിമരുന്ന് പ്രദർശനം അമ്പത്തിമൂന്ന് മിനിറ്റിലധികം നീണ്ട് നിൽക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഈ പ്രദർശനം വലിപ്പത്തിലും, ദൈർഘ്യത്തിലും, ആകൃതിയിലുമായി വിവിധ ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ലക്ഷ്യംവെക്കുന്നത്.

2025-നെ സ്വാഗതം ചെയ്ത് കൊണ്ട് അൽ വത്ബയുടെ ആകാശത്ത് 6000 ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് ഭീമാകാരമായ ഒരു ഡ്രോൺ ഷോ ഉണ്ടായിരിക്കുന്നതാണ്. ഇരുപത് മിനിറ്റ് നീണ്ട് നിൽക്കുന്ന ഈ ഡ്രോൺ ഷോ 2024 ഡിസംബർ 31-ന് രാത്രി 11:40 ന് ആരംഭിക്കും.

കൂടാതെ, ഡിസംബർ 31-ന് രാത്രി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ലേസർ ഷോ ഉണ്ടായിരിക്കുന്നതാണ്. എമിറേറ്റ്സ് ഫൗണ്ടൈൻ സ്റ്റേജിൽ ഒരുക്കുന്ന ഈ ലേസർ ഷോയോടൊപ്പം സംഗീത പരിപാടികളും അരങ്ങേറും.

അതേസമയം ഈ ആഘോഷപരിപാടികളെല്ലാം തന്നെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ഒരുക്കിയിട്ടുള്ള കൂറ്റൻ ഔട്ഡോർ സ്‌ക്രീനുകളിൽ പ്രദര്ശിപ്പിക്കുന്നതാണ്. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഫെസ്റ്റിവൽ വേദിയിൽ അയാല, അൽ റസ്‌ഫ തുടങ്ങിയ കലാരൂപങ്ങൾ, മറ്റു നാടോടി കലാപ്രദർശനങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്‌കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള വിവിധ കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും അരങ്ങേറുന്നതാണ്.

The Sheikh Zayed Festival in Abu Dhabi is gearing up to host special New Year's Eve celebrations, featuring spectacular events and festivities to welcome the new year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  4 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  4 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  4 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  4 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  4 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  4 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  4 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  4 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  4 days ago