HOME
DETAILS

കുവൈത്തിൽ റെസിഡന്‍സി നിയമ ഭേദഗതി ജനുവരി അഞ്ച് മുതല്‍ പ്രാബല്യത്തില്‍

  
December 30, 2024 | 3:07 PM

Kuwaits Revised Residency Law Takes Effect on January 5

കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡൻസി നിയമത്തിലെ ഭേദഗതി ചെയ്‌ത വ്യവസ്‌ഥകൾ ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽവരും. റിപ്പോർട്ടുകൾ പ്രകാരം നിലവിലുള്ള പിഴ തുകകൾ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായിരുന്ന പിഴ തുക ഇപ്പോൾ 2000 വരെ ഉയർത്തിയിട്ടുണ്ട്.

നവജാതശിശുക്കളെ റജിസ്‌റ്റർ ചെയ്യുന്നത്
 നവജാതശിശുക്കളെ റജിസ്‌റ്റർ ചെയ്യുന്നതിൽ ആദ്യ നാല് മാസത്തെ ഗ്രേസ് പിരീഡിന് ശേഷം പരാജയപ്പെട്ടാൽ, പിന്നീടുള്ള ആദ്യ മാസത്തേക്ക് രണ്ട് ദിനാർ വച്ച് പിഴ നൽകേണ്ടതാണ്. പിന്നീട് തുടർന്നുള്ള മാസങ്ങളിൽ 4 ദിനാറാണ് പിഴ തുക. 2,000 ദിനാറാണ് പരമാവധി പിഴ.


തൊഴിൽ വിസ നിയമങ്ങൾ
തൊഴിൽ വിസ ലംഘനങ്ങൾക്ക് ആദ്യമാസം പ്രതിദിനം രണ്ട് ദിനാർ വച്ചും പിന്നീട് നാല് ദിനാറുമാണ് പിഴ നൽകേണ്ടത്. പരമാവധി തുക 1200 ദിനാർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. 

സന്ദർശക വീസ നിയമങ്ങൾ 
കുടുംബ, കമ്പനി തുടങ്ങിയ സന്ദർശക വീസകളുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദിനാർ പിഴ ഈടാക്കും. ഇത് പരമാവധി 2,000 വരെ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗാർഹിക തൊഴിലാളി വിസകൾ
താൽക്കാലിക റെസിഡൻസിക്കോ, ബന്ധപ്പെട്ട അധികൃതർ നൽകുന്ന ഉത്തരവ് പ്രകാരമുള്ള നോട്ടിസ് ലംഘനങ്ങൾക്ക് പ്രതിദിനം രണ്ട് ദിനാർ വരെ പിഴയായി ഈടാക്കും. 600 ദിനാറാണ് ഇവിടെ പരമാവധി പിഴ.  

റെസിഡൻസി റദ്ദാക്കലുകളെക്കുറിച്ച് അറിയാം 
ആർട്ടിക്കിൾ 17, 18, 20 വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ റെസിഡൻസി റദ്ദാക്കിയ ശേഷമുള്ള ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ട് ദിനാറും, അതിനുശേഷം നാല് ദിനാറുമാണ് പിഴ. 1,200 ദിനാറാണ് പരമാവധി പിഴ. പിഴ തുക ഉയർത്തുന്നത് വഴി റെസിഡൻസി ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, ലംഘനങ്ങൾ പരിഹരിക്കുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Kuwait's updated residency law comes into effect on January 5, with stricter penalties for non-compliance, aiming to regulate residency permits and enhance immigration control.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  8 hours ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  9 hours ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  9 hours ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 hours ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  9 hours ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  9 hours ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  10 hours ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  10 hours ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  10 hours ago