HOME
DETAILS

കോഡൂരില്‍ കുട്ടിച്ചന്തയ്ക്കു തുടക്കമായി

  
backup
May 15, 2017 | 12:38 AM

%e0%b4%95%e0%b5%8b%e0%b4%a1%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%af


ചെമ്മങ്കടവ്: കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വേനലവധികാലത്തു കളിയും കാര്യവുമായി നടക്കാറുള്ള കുട്ടിച്ചന്തയ്ക്ക് ഈ വര്‍ഷവും തുടക്കമായി. ചെമ്മങ്കടവ് നെടുമ്പോക്കിനടുത്തെ അമ്മമാരുടെ സഹകരണത്തില്‍ കുട്ടികളുടെ കൂട്ടായ്മയില്‍ നടക്കുന്ന കുട്ടിച്ചന്ത ഇതു നാലാം വര്‍ഷമാണ്.
ഹാപ്പി വുമണ്‍സ് അയല്‍ക്കൂട്ടത്തിനു കീഴിലുള്ള ദോസ്ത് ബാലസഭയാണ് കുട്ടിച്ചന്ത സംഘടിപ്പിക്കുന്നത്. പ്രദേശത്തെ വീടുകളിലുണ്ടാക്കിയ ഉണ്ണിയപ്പം, നെയ്യപ്പം തുടങ്ങിയ പലഹാരങ്ങള്‍, വിവിധ അച്ചാറുകള്‍, ചായ, കപ്പയും ഇറച്ചിയും, വൈവിധ്യമാര്‍ന്ന മിഠായികള്‍, സ്‌കൂള്‍ പഠനോപകരണങ്ങള്‍ എന്നിവയെല്ലാം കുട്ടിച്ചന്തയില്‍ ലഭിക്കും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചന്തയില്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സന്ദര്‍ശകരെത്താറുണ്ട്.
കുട്ടിച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി നിര്‍വ്വഹിച്ചു. വാര്‍ഡംഗം കെ. ഹാരിഫ റഹിമാന്‍ അധ്യക്ഷയായി. വൈസ്പ്രസിഡന്റ് കെ. രമാദേവി, സ്ഥിരംസമിതി അധ്യക്ഷരായ എം.ടി ബഷീര്‍, കെ.എം സുബൈര്‍, സജ്‌നാമോള്‍ ആമിയന്‍, അംഗങ്ങളായ കെ. മുഹമ്മദലി, പരി ശിവശങ്കന്‍, സജീന മേനമണ്ണില്‍, കെ.പി. സബ്‌ന ഷാഫി, പി.കെ. ഷരീഫ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago