കോടിയേരി ആക്രമണ ആഹ്വാനം പിന്‍വലിക്കണം: കെ.പി.എ മജീദ്
കോഴിക്കോട്: പയ്യന്നൂരിലുണ്ടായ കൊലപാതകത്തെ അപലപിക്കുന്നതിനുപകരം അക്രമവും സംഘര്‍ഷവും ആളിക്കത്തിക്കുംവിധം സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പരസ്യആഹ്വാനം നടത്തിയത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഒരു നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണിത്.
ഭരണകക്ഷിയുടെ പ്രമുഖ നേതാവില്‍ നിന്നാണ് ഇത്തരം ആക്രമണാഹ്വാനം എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. പോളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പൊലിസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന തുറന്നുപറച്ചിലാണിത്. സംസ്ഥാനത്ത് സമാധാനം പുലരണം എന്ന് ആത്മാര്‍ഥമായ നിലപാടാണ് സര്‍ക്കാരിനും ഭരണകക്ഷിക്കും ഉള്ളതെങ്കില്‍ കോടിയേരി പ്രസംഗം പിന്‍വലിച്ച് അക്രമത്തിന് അറുതിവരുത്താന്‍ നേതൃപരമായ നിലപാട് സ്വീകരിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."