ട്രംപ് സന്ദര്‍ശനം: റിയാദ് ഉച്ചകോടിയില്‍ അന്‍പതിലധികം രാഷ്ട്രത്തലവന്മാര് പങ്കെടുക്കും
റിയാദ്:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം സന്ദര്‍ശനം മാസം 21 ന് ആയിരിക്കുമെന്ന് വൈറ്റ് ഹൗസ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ ഇത് 23 നായിരിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴാണ് വൈറ്റ് ഹൗസ ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തിയത്. ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനത്തില്‍ വിവിധ തരത്തിലുള്ള ഉച്ചകോടികള്‍ നടക്കുമെന്നും മൂന്നാമത് ഉച്ച കോടിയില്‍ അന്‍പതിലധികം രാഷ്ട്ര തലവന്മാര് പങ്കെടുക്കുമെന്നും സഊദി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇസ്ലാമിക അറബ് ലോകത്തെ ഭരണാധികാരികളും മറ്റു ഉന്നതാധികാരികളുമായി അന്‍പത്തിരണ്ടു രാജ്യങ്ങളുമായി ഉച്ചകോടിയില്‍ ട്രംപ് ചര്‍ച്ച നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
ഭീകര വിരുദ്ധ പോരാട്ടത്തിലെ സഹകരണം, തീവ്രവാദ ഗ്രൂപുകള്ക്കുള്ള സാമ്പത്തിക സ്രോതസ്സുകളുടെ നശീകരണം, ഐ എസിനെ തകര്‍ക്കല്‍, തുടങ്ങിയ കാര്യങ്ങളിലായിരികും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചകള്‍. കൂടാതെ അറബ് മേഖലയിലെ ഭരണാധികാരികളുമായുള്ള ചര്‍ച്ചയില്‍ മേഖലയിലെ അംഗ രാജ്യങ്ങളിലടക്കം വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിലെ ഇറാന് കടന്നു കയറ്റം, ഇറാന്റെ മറ്റു ഭീഷണികള്‍, തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ഭീകര സംഘങ്ങള്‍ക്കും എതിരായ പോരാട്ടം തുടങ്ങിയവയും ചര്‍ച്ചയാകുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭരണമേറ്റെടുത്ത ശേഷം ആദ്യമായി സന്ദര്‍ശിക്കാന്‍ പ്രമുഖ അറബ് രാജ്യമായ സഊദി അറേബ്യ തിരഞ്ഞെടുത്തത് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ ഫലമായാണ് ലോക മാധ്യമങ്ങള്‍ കാണുന്നത്. സന്ദര്‍ശന വേളയില്‍ സഊദി അറേബ്യക്ക് നൂറു ബില്ല്യന്‍ റിയാലിന്റെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. അത്യാധുനിക ആധുനിക ആയുധങ്ങള്‍ക്ക് പുറമേ യുദ്ധക്കപ്പലുകള്‍, മിസൈലുകള്‍, നാവിക സുരക്ഷാ ഉപരണങ്ങള്‍ ഉള്‍പ്പെടുന്ന കരാറില്‍ ഇവയുടെ അറ്റകുറ്റ പണികള്‍ ഉള്‍പ്പെടെയായിരിക്കും കരാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."