HOME
DETAILS

ജീവനക്കാരുടെ സ്ഥലം മാറ്റത്തെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം

  
backup
July 25, 2016 | 11:51 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1




കൊച്ചി: നഗരസഭാ ജീവനക്കാരെ  സ്ഥലം മാറ്റത്തെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. നഗരസഭ ജീവനക്കാരെ ഇടത് സര്‍ക്കാര്‍ അന്യായമായി സ്ഥലം മാറ്റുകയാണെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി സാബു കൗണ്‍സിലില്‍ ആരോപിച്ചു.  റിട്ടയര്‍ ചെയ്യാന്‍ രണ്ട് മാസം മാത്രം ശേഷിക്കുന്നതുള്‍പ്പെടെയുള്ള ജീവനക്കാരെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥലം മാറ്റിയതെന്നും ഇതോടെ നഗരസഭയുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയെന്നും സാബു പറഞ്ഞു.
സാബുവിന്റെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. സ്ഥലം മാറ്റം എല്ലാ സര്‍ക്കാരുകളും നടത്താറുണ്ടെന്നും മുന്‍പ് കഴിഞ്ഞ സര്‍ക്കാര്‍ സര്‍ക്കാര്‍ എല്‍.ഡി.എഫ് അനുകൂലികളെ സ്ഥലം മാറ്റിയത് ആരും മറന്നിട്ടില്ലെന്നും കൗണ്‍സിലര്‍ ഷംസുദീന്‍ ആരോപിച്ചു.
സാബുവിനെതിരെ പ്രതിപക്ഷം ഒന്നടങ്കം ബഹളമുണ്ടാക്കിയതോടെ മേയര്‍ ഇടപെട്ട് അംഗങ്ങളെ ഇരുത്തി. താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയല്ല പറഞ്ഞതെന്നും പൊതുവായ കാര്യങ്ങള്‍ പറഞ്ഞുവെന്നേ ഉള്ളുവെന്നും എ.ബി സാബു പിന്നീട് തിരുത്തി.
നഗരത്തില്‍ കൊതുക് ശല്യം വീണ്ടും വര്‍ധിച്ചിരിക്കുകയാണെന്നും ഇതിന് അടിയന്തിര പരിഹാരമുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി പറഞ്ഞു. കൊതുക് ശല്യം മൂലം ആയിരക്കണക്കിനാളുകള്‍ക്ക് ഡെങ്കി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെട്ടു. എത്രയും വേഗം ആരോഗ്യ വകുപ്പ് ഫോഗിങ് ഒള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
എം.ജി റോഡിന്റെ ഒരുവശത്തെ ഗതാഗതം നിരോധിക്കാനുള്ള കെ.എം.ആര്‍.എല്‍ തീരുമാനം തുഗ്ലക് പരിഷ്‌കാരമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കെ.ജെ ആന്റണി പറഞ്ഞു.
പണ്ട് വലിയ റോഡുകള്‍ എന്ന് പറഞ്ഞ് നിര്‍മ്മിച്ചവ ഇടവഴികളായി മറിയെന്നും. റോഡിന്റെ വീതി കുറയുന്നതോടെ ഭാവിയില്‍ രൂക്ഷമായ ഗതാഗത കുരുക്കിന് വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ കുടിവെള്ളം എത്തിക്കാന്‍ കരാറുകാര്‍ക്ക് വന്‍തുക നല്‍കുന്ന നടപടി പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിപക്ഷ നേതാവ് മുന്നോട്ടു വച്ചു.
നഗരസഭയുടെ വാഹനങ്ങള്‍ കൂട്ടത്തോടെ ടെസ്റ്റിങ്ങിനായി പോയിരിക്കുകയാണെന്നും ജീവനക്കാര്‍ ഇല്ലെന്നും ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. വി.കെ മിനിമോള്‍ പറഞ്ഞു. പരിമിതമായ സാഹചര്യം ഉപയോഗിച്ച് പരമാവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍.
 ടെസ്റ്റിങ്ങിനായി കൊണ്ടുപോയിരിക്കുന്ന വാഹനങ്ങള്‍ എത്രയും വേഗം തിരികെ എത്തിക്കുമെന്ന് മേയര്‍ അറിയിച്ചു.  മഴ ഒഴിഞ്ഞു നില്‍ക്കുന്ന സമയങ്ങളില്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വിഭാഗത്തിനോട് മേയര്‍ നിര്‍ദേശിച്ചു. കുടിവെള്ളം എത്തിക്കുന്നതിനായി ടാങ്കര്‍ ലോറികള്‍ വാങ്ങുന്ന കാര്യം ആലോചിക്കുമെന്നും മേയര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ആർ അജിത്കുമാറിനെ ബവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  7 minutes ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  12 minutes ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  30 minutes ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  44 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  an hour ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 hours ago