HOME
DETAILS

മുട്ട ഉത്പാദനത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധനയെന്ന് മൃഗസംരക്ഷണ ഓഫിസര്‍

  
backup
May 15 2017 | 20:05 PM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-40-%e0%b4%b2%e0%b4%95



പാലക്കാട്: ജില്ലയില്‍ മുട്ടയുത്പാദനത്തില്‍ 2016ല്‍ 40 ലക്ഷത്തോളം വര്‍ധനവുണ്ടായി. പാല്‍, ഇറച്ചി ഉത്പാദനത്തിലും ഗണ്യമായ വര്‍ധനവുണ്ടായതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വേണുഗോപാലന്‍ നായര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് വിവിധ മേഖലകളില്‍ ശാസ്ത്രീയമായ അവബോധം നല്‍കിയതിലൂടെയാണ് കടുത്ത വരള്‍ച്ചയ്ക്കിടയിലും നേട്ടം കൈവരിക്കാനായത്.
നിലവിലുള്ള കര്‍ഷകരെ കൂടാതെ പുതുതലമുറയില്‍ മൃഗസംരക്ഷണത്തില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനായി വിവിധ പദ്ധതികളും ഈ കാലയളവില്‍ നടപ്പാക്കി. പൗള്‍ട്രി ക്ലബ് പദ്ധതി പ്രകാരം 55 സ്‌കൂളുകളിലെ 50 വീതം കുട്ടികള്‍ക്ക് കോഴികളെ വിതരണം ചെയ്തു. അനിമല്‍ വെല്‍ഫെയര്‍ സ്‌കീം പ്രകാരം കുട്ടികള്‍ക്ക് ഈ മേഖലയുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങള്‍ നടത്തിയത് കൂടാതെ വളര്‍ത്തുമൃഗങ്ങളെ വിതരണം ചെയ്തു. മികച്ച അനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബായി തിരഞ്ഞെടുത്ത സ്‌കൂളിന് 10,000 രൂപ അവാര്‍ഡ് നല്‍കി. പ്രത്യേക ഘടക പദ്ധതി പ്രകാരം നാല് പഞ്ചായത്തുകളിലെ 500 പട്ടികജാതി കുടുംബങ്ങള്‍ക്ക് 10 കോഴി വീതം നല്‍കി.
ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് 57 ഗുണഭോക്താക്കള്‍ക്ക് അഞ്ച് പെണ്ണാടുകളെ നല്‍കി. മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ മോഡല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതിനെ തുടര്‍ന്ന് 20 പേര്‍ക്ക് അഞ്ച് ആട് വീതം നല്‍കി. അട്ടപ്പാടി ആടുവളര്‍ത്തല്‍ കേന്ദ്രം പുനരുദ്ധാരണത്തിന് 20 ലക്ഷം വകയിരുത്തി. മലമ്പുഴയിലെ റീജനല്‍ പൗള്‍ട്രി ഫാമിന്റെ വികസനത്തിന് 59 ലക്ഷം കൈമാറി.  
ക്ഷീരസംഘങ്ങള്‍ മുഖേനെ ബോധവത്കരണ ക്ലാസും ക്യാംപും നടത്തി. 58 ക്ഷീരകര്‍ഷകര്‍ക്ക് ചെറുകിട ഫാമുകളുടെ ശാക്തീകരണത്തിന്റെ ഭാഗമായി കറവയന്ത്രം സ്ഥാപിക്കാന്‍ ധനസഹായം നല്‍കി. ക്ഷീരകര്‍ഷകര്‍ക്ക് മൃഗാശുപത്രി വഴി രാത്രികാല സേവനം ലഭ്യമാക്കുന്നതിന് ആറ് ബ്ലോക്കുകളില്‍ ഡോക്ടര്‍മാരേയും നിയമിച്ചിട്ടുണ്ട്. എല്ലാ മൃഗാശുപത്രികളുടെയും ശുചീകരണവും നടത്തി. താറാവ് വളര്‍ത്തല്‍ പദ്ധതിയില്‍ 12 പഞ്ചായത്തുകളിലെ 120 കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കിയതായും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago