രൂപതയുടെ ചുമതലകള്‍ കൈമാറി ബിഷപ്പ് ഫ്രാങ്കോ; അന്വേഷണം നേരിടാന്‍ കേരളത്തിലേക്ക്
ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയില്‍ തനിക്കുള്ള ചുമതലകള്‍ കൈമാറി. ഫാദര്‍ മാത്യു കോക്കൊണ്ടത്തിനാണ് ചുമതല കൈമാറിയിരിക്കുന്നത്. ഫാ.ബിബിന്‍ ഓട്ടക്കുന്നേല്‍ ഫാ.ജോസഫ് തേക്കുംകാട്ടില്‍, ഫാ.സുബിന്‍ തെക്കേടത്ത് എന്നിവര്‍ക്കും ചുമതലകള്‍ വീതിച്ചുനല്‍കി.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പൊലിസ് നോട്ടിസ് ലഭിച്ചതിനു പിന്നാലെയാണ് ചുമതല കൈമാറ്റം.
അന്വേഷണം കഴിയുംവരെ മാറിനില്‍ക്കുന്നുവെന്ന് ബിഷപ്പ് രൂപതാംഗങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ അറിയിച്ചു. എല്ലാം ദൈവത്തിനു കൈമാറുകയാണെന്ന് ബിഷപ്പ് വ്യക്തമാക്കി. തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീക്കും വേണ്ടി പ്രര്‍ഥിക്കണമെന്നും ബിഷപ്പ് പറഞ്ഞു.
19 നാണ് ബിഷപ്പിനോട് ഹാജരാകാന്‍ പൊലിസ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ നോട്ടിസ് കഴിഞ്ഞ ദിവസം ബിഷപ്പ് കൈപ്പറ്റിയിരുന്നു.
#Kerala Nun rape case against Jalandhar Bishop Franco Mulakkal has been brought to the notice of the Vatican. The church representative from India is in Vatican to discuss the issue & is expecting intervention in the coming days: Sources pic.twitter.com/fadaY3K8yY
— ANI (@ANI) September 15, 2018
ബിഷപ്പിനെ ചുമതലകളില്‍നിന്നു മാറ്റാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേസില്‍നിന്ന് കുറ്റവിമുക്തനാകും വരെ പൗരോഹിത്യ ചുമതലകളില്‍നിന്ന് ഒഴിവാക്കാന്‍ സഭാ നേതൃത്വത്തോട് വത്തിക്കാന്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍ വന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."