HOME
DETAILS

പുതുതലമുറ തിരിച്ചറിഞ്ഞു, എന്തായിരുന്നു തരിയോടെന്ന്

  
backup
May 15 2017 | 21:05 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81



കാവുമന്ദം: തരിയോട് ഗ്രാമം എന്തായിരുന്നെന്ന് പുതുതലമുറക്ക് ഈ ഞായറാഴ്ചയാണ് മനസിലായത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബാണാസുര അണക്കെട്ടിന് വേണ്ടി കുടിയൊഴിക്കപ്പെട്ട മുന്‍തലമുറ തങ്ങളുടെ സാഹോദര്യം വീണ്ടെടുക്കാനായി ഒത്തുകൂടിയത് പുതുതലമുറക്കും വേറിട്ട് അനുഭവമായി. 90 കഴിഞ്ഞ അമ്മിണിയമ്മ പ്രായത്തിന്റെ പരാധീനതകള്‍ വകവെക്കാതെ മരുമക്കളുടെ സഹായത്തോടെയാണ് സംഗമത്തിന്  വന്നിറങ്ങിയത്.
പരസഹായത്തോടെ പതുക്കെ നടന്നു നീങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്നും ഓടിയെത്തി കെട്ടിപ്പിടിച്ചു കൊണ്ടൊരു ചോദ്യം. അറിയാവോ...? ഏറെ നേരം കെട്ടിപ്പിടിച്ച സമാന വയസ്‌കയുടെ മുഖത്ത് സൂക്ഷിച്ച് നോക്കിയ ശേഷം കണ്ണുനീര്‍ പൊഴിച്ച്‌കൊണ്ട് തിരിച്ചൊരു കെട്ടിപ്പിടുത്തമായിരുന്നു ചോദ്യത്തിനുള്ള മറുപടി. ഇത്തരത്തിലുള്ള നിരവധി വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പത്താംമൈല്‍ എസ്.എ.എല്‍.പി സ്‌കൂള്‍ പരിസരം സാക്ഷ്യം വഹിച്ചത്. അയല്‍വാസികളായി കഴിഞ്ഞവര്‍, കൂട്ടുകച്ചവടവും കൂട്ടുകൃഷിയും നടത്തിയവര്‍, കാടിനോടും കാട്ടുമൃഗങ്ങളോടും ഒരുമിച്ച് പോരാടി ജീവിതം കരുപ്പിടിപ്പിച്ചവര്‍, ചെറുത്തു നില്‍പ്പുകള്‍ വിജയിക്കാതെ വന്നപ്പോള്‍ അധ്വാനിച്ചുണ്ടാക്കിയ മണ്ണുപേക്ഷിച്ച് പലവഴിക്ക് പിരിഞ്ഞവര്‍ എന്നിങ്ങനെയാണ് പഴയ തരിയോട്ടുകാര്‍ അറിയപ്പെടുന്നത്. അവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ വികാരപ്രകടനങ്ങള്‍ പലവിധത്തിലായിരുന്നു. ചിലര്‍ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ഓര്‍മകള്‍ പുതുക്കി. മറ്റു ചിലര്‍ കാലം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പസ്പരം പറഞ്ഞ് പൊട്ടിച്ചിരിച്ചു. ചിലര്‍ പഴയകാല അനുഭവങ്ങള്‍ ഓര്‍മിച്ചെടുത്തു. സെല്‍ഫിയെടുത്തും ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയും ശേഷിക്കുന്ന കാലം സൂക്ഷിക്കാന്‍ പലരും വഴി കണ്ടെത്തി. ആദിവാസികളുള്‍പ്പെടെ വിവിധ മത രാഷ്ട്രീയ സാമൂഹ്യ വിവേചനമില്ലാതെ കഴിഞ്ഞിരുന്ന നാടിന്റെ നേര്‍ചിത്രമായിരുന്നു കുടുംബ സംഗമത്തില്‍ പ്രത്യക്ഷമായത്. സംഘാടകര്‍ പ്രതീക്ഷിച്ചത് ആയിരം പേരെയാണ്. എന്നാല്‍ നാടിന്റെ നന്മ ഓര്‍മയുള്ളവര്‍ സംഘാടകരുടെ പ്രതീക്ഷ തെറ്റിച്ച് ഒഴുകിയെത്തി. 1780 പേരാണ് പൂര്‍വ്വ സൗഹൃദം പുതുക്കാനായെത്തിയത്. ജില്ലക്ക് പുറമെ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും നിരവധി പേര്‍ തരിയോട് കുടുംബ സംഗമത്തിനായെത്തി.
രാവിലെ ഒന്‍പത് മുതലെത്തിത്തുടങ്ങിയ തരിയോട്ടുകാര്‍ 12 വരെ പരസ്പരം ഓര്‍മകള്‍ പങ്കുവെക്കാനാണ് സമയം കണ്ടെത്തിയത്. ഉദ്ഘാടനവും ആദരിക്കല്‍ചടങ്ങുമെല്ലാം കഴിഞ്ഞ് ഭക്ഷണത്തിന് ശേഷം നാടന്‍പാട്ടുകള്‍ പാടിയും കലാപരിപാടികളില്‍ പങ്കെടുത്തും ഒരുദിവസം അവിസ്മരണീയമാക്കി. പരസ്പരം ഫോണ്‍ നമ്പരുകള്‍ കൈമാറിയും ഇനിയും കാണണമെന്ന ആഗ്രഹം പങ്കുവച്ചാണ് മുഴുവന്‍ പേരും സംഗമത്തില്‍ നിന്നും വിടവാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  24 minutes ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  8 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  8 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  9 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  9 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  9 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  9 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  9 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  9 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  10 hours ago