HOME
DETAILS

പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ

  
backup
October 31, 2020 | 7:09 AM

periya-murder-cbi-2020

 

ന്യൂഡല്‍ഹി: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. സുപ്രിംകോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിക്കുന്നത്.

കേസില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ സി.ബി.ഐ സുപ്രിംകോടതിയെ അറിയിക്കും. അന്വേഷണത്തിന്റെ ഭാഗമായി 34 പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചു. സാക്ഷികളില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

സി.പി.എം നേതൃത്വം പ്രതിക്കൂട്ടിലുള്ള പെരിയ ഇരട്ടക്കൊലക്കേസ് ഹൈക്കോടതിയാണ് സി.ബി.ഐക്ക് വിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ അനുവദിച്ചിരുന്നില്ല.

കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago