HOME
DETAILS

സംസ്ഥാനത്ത് നാലുമാസത്തിനിടെ പീഡനത്തിനിരയായത് 2,550 കുട്ടികള്‍

  
Web Desk
June 09 2019 | 18:06 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കുട്ടികള്‍ കൊല്ലപ്പെട്ടു

കൊണ്ടോട്ടി:സംസ്ഥാനത്ത് നാലു മാസത്തിനിടെ ശാരീരിക, മാനസിക പീഡനത്തിന് ഇരയായത് 2,550 കുട്ടികള്‍.
1,394 ആക്രമണ കേസുകളും 1,156 ലൈംഗികാതിക്രമ പോക്‌സോ കേസുകളുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലിസ് സ്റ്റേഷനുകളില്‍ 120 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി മുതല്‍ ഏപ്രില്‍ വരെ സംസ്ഥാനത്ത് എട്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. 397 ബലാത്സംഗ കേസുകളുമുണ്ടായി. 66 കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളും രജിസ്റ്റര്‍ ചെയ്തു.


ശൈശവ വിവാഹത്തിനെതിരേ മൂന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ രീതിയില്‍ ക്രൂരമായി ആക്രമണത്തിന് ഇരയായത് 915 കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ആകെ 4,008 കേസുകളാണ് കേരളത്തിലുണ്ടായത്.


നാലു മാസത്തിനിടെ പോക്‌സോ കേസുകളിലും ക്രമാതീതമായ വര്‍ധനവാണുണ്ടായത്. 18 വയസിന് താഴെയുളള കുട്ടികളെ ലൈംഗികാതിക്രമം നടത്തിയതിന് 1,156 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഹൈസ്‌കൂള്‍,ഹയര്‍സെക്കന്‍ഡറികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കൂടുതലും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. 176 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്.ഇവരില്‍ അധ്യാപകന്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ വരെ പ്രതികളാണ്.


25 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍.
വിവിധ ജില്ലകളിലെ പൊലിസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ കണക്കുകള്‍ ഇങ്ങിനെ. തിരുവനന്തപുരം(147),കൊല്ലം(90),ആലപ്പുഴ(54),കോട്ടയം(64),ഇടുക്കി(44),എറണാംകുളം(114),തൃശൂര്‍(82),പാലക്കാട്(82),കോഴിക്കോട്(94),വയനാട്(48),കണ്ണൂര്‍(75),കാസര്‍ക്കോട്(60). റെയില്‍വേ സ്റ്റേഷനില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ആകെ 3,179 പോക്‌സോ കേസുകളാണുണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  4 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  10 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  26 minutes ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  33 minutes ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  7 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  8 hours ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  9 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  10 hours ago