കൊവിഡ്19: 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 46,963 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,963 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 81.84 ലക്ഷമായി ഉയര്‍ന്നു. 470 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 1.22 ലക്ഷമായി ഉയര്‍ന്നു.
ആകെ രോഗികളില്‍ 71.91 ലക്ഷം പേരും രോഗം ഭേദമായവരാണ്. 91.5 ശതമാനമാണ് രോഗമുക്തി നിരക്ക്.
സെപ്തംബര്‍ മാസം മുതല്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ഉത്സ സീസണ് ആയതിനാല്‍ കൂടുതല്‍ രോഗവ്യാപന സാധ്യത വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു. നവംബര്‍ മധ്യത്തില്‍ എത്തുന്ന ദീപാവലിയോടെയാണ് ഇന്ത്യയില്‍ ഉത്സവകാല സീസണ് അവസാനിക്കുന്നത്.
ഇന്ത്യയില്‍ കൊവിഡ് മൂലമുണ്ടാകുന്ന മരണനിരക്ക് 1.5 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 16 ലക്ഷത്തിലേറെയാണ് ഇവിടുത്തെ കൊവിഡ് രോഗികള്‍. 43,911 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74 പേര് വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ 7,983 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കേസുകള്‍ സംസ്ഥാനത്ത് 4.20 ലക്ഷത്തിലെത്തി. ആകെ 1,484 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യു.എസാണ് ഒന്നാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."