വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം കുറയുന്നു
ജിദ്ദ: സഊദിയില്‍ വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം കുറയുന്നായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 45,000 വിദേശ എന്‍ജിനീയര്‍മാരാണ് സഊദിയില്‍ നിന്ന് മടങ്ങിയത്. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന പശ്ചാതലത്തിലാണ് എന്‍ജിനീയര്‍മാരുടെ കൊഴിഞ്ഞുപോക്കെന്നാണ് വിലയിരുത്തല്‍. ഏറ്റവും പുതിയ കണക്കു പ്രകാരം രാജ്യത്തെ വിദേശികളായ എന്‍ജിനീയര്‍മാര്‍ 149,000 ആണെന്ന് എന്‍ജിനീയറിംഗ് കൗണ്‍സില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഅദ് അല്‍ ശഹ്‌റാനി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ കൗണ്‍സില്‍ അംഗത്വമുള്ള വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം 194,000 ആയിരുന്നു. ഒരു വര്‍ഷത്തിനിടെ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ എന്‍ജിനീയറിങ് കൗണ്‍സിലില്‍ അംഗത്വമുള്ള സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്.
കഴിഞ്ഞ ജൂണില്‍ സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണം 27,800 ആയിരുന്നു. ഇപ്പോഴിത് 37,200 ആയി ഉയര്‍ന്നു. അതേസമയം വ്യാജ എന്‍ജിനീയര്‍മാരെ കണ്ടെത്തുന്നതിന് എന്‍ജിനീയറിംഗ് കൗണ്‍സില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂവായിരത്തോളം വ്യാജ എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകളാണ് കൗണ്‍സില്‍ കണ്ടെത്തിയത്. മതിയായ പരിചയ സാമ്പത്തില്ലാത്ത വിദേശികളായ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്‌മെന്റും കൗണ്‍സില്‍ വിലക്കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."