HOME
DETAILS
MAL
സുമനസുകളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ സുഫൈന യാത്രയായി
backup
July 26 2016 | 00:07 AM
എടപ്പാള്‍: മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നിര്ദ്ദേശിക്കപെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറയില്‍ താമസിക്കുന്ന ഹാജ്യാരകത്ത് അബൂബക്കറിന്റെ മകള്‍ സുഫൈന(21) മരണത്തിനു കീഴടങ്ങി.
ഞായറാഴ്ച രാത്രി എട്ടിന് തിരുവനന്തപുരം ആര്.സി.സിയില്‍ വെച്ചായിരുന്നു മരണം. 20 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന സുഫൈനയുടെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിക്കുകയും ചികിത്സാ സഹായ നിധി സ്വരൂപീകരിക്കുകയും ചെയ്തിരുന്നു.
ശസ്ത്രക്രിയ ഉടന്‍ നടത്താന്‍ കഴിയുംവിധം ധനസമാഹരണം നടത്തിവരവെയാണ് സുഫൈനയെ മരണം തിരികെ വിളിച്ചത്. സുബൈതയാണ് മാതാവ്. സുഫിയാന്, മുബഷിര്‍, സൈനുല്‍ ആബിദ് സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."