HOME
DETAILS

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഒരു മാസം; കുറാഞ്ചേരിയില്‍ അതിജീവനം അതിവേഗം

  
backup
September 16 2018 | 08:09 AM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%a8

 

വടക്കാഞ്ചേരി: പെരും പ്രളയത്തിന്റെ നാളുകളില്‍ നാടിന്റെ തീരാവേദനയായി മാറിയ കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു മാസം . കഴിഞ്ഞ ഓഗസ്റ്റ് 16ന് പുലര്‍ച്ചെ 6.45 നാണ് കേരളത്തിന്റെ തീരാവേദനയായി കുറാഞ്ചേരി മാറിയത്. 19 പേര്‍ ഓര്‍മ്മയായപ്പോള്‍ നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ വിതച്ച് നാട് മണ്‍കൂമ്പാരമായി. കുറാഞ്ചേരിമല ഒലിച്ചെത്തി മീറ്ററുകള്‍ അപ്പുറത്തുള്ള റെയില്‍വേ പാളത്തില്‍ വരെയെത്തി. ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞത് ഒരു പാട് പേരുടെ സ്വപ്നങ്ങളും, പ്രതീക്ഷകളുമായിരുന്നു. രണ്ട് കുടുംബങ്ങള്‍ പൂര്‍ണമായും ഇല്ലാതായപ്പോള്‍ വേദന കടലോളമായി. 16 മുതല്‍ ആരംഭിച്ച നവ കുറാഞ്ചേരിക്ക് വേണ്ടിയുള്ള ഭഗീരഥ പ്രയത്‌നം. നാടിന്റെ കൂട്ടായ്മയുടെ മഹനീയത യായി. മണ്‍കൂനകള്‍ മുഴുവന്‍ നീക്കം ചെയ്തു.
ചാലുകളും, കലുങ്കുകളും തിരിച്ച് പിടിച്ചു. ഭൂമി അളന്ന് തിട്ടപ്പെടുത്തി. തകര്‍ന്നടിഞ്ഞ വൈദ്യുതി പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു. പുതിയ ലൈന്‍ വലിക്കുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയായി.
തകര്‍ന്നടിഞ്ഞ പാറേ കാട്ടില്‍ സജിയുടെ ഐസ് ഫാക്ടറി പുനസ്ഥാപിച്ചതും ജനകീയ കൂട്ടായ്മയിലൂടെയാണ്. തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാറിന്റെ ഇഛാശക്തി ഇതിന് കരുത്തായി. കന്നുകുഴിയില്‍ മോഹനന്റെ പച്ചക്കറി കട പുനസ്ഥാപിയ്ക്കാനുള്ള ഊര്‍ജിത ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും, ദുരിതാശ്വാസ ക്യാംപില്‍ കഴിയേണ്ടി വരുകയും ചെയ്ത എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ വീതമുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലെത്തി. ഇനിയുമേറെ ചെയ്യാനുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടന്ന് വരികയുമാണ്. ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനും, ലോകബാങ്ക് എ.ഡി.ബി സംഘവും കുറാഞ്ചേരി സന്ദര്‍ശിച്ചതും, നാശനഷ്ടങ്ങള്‍ വിലയിരുത്തിയതും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.
അതിനിടെ അതിജീവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിൃക്കാന്‍ 24ന് എല്ലാ വകുപ്പ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിച്ച് ചേര്‍ത്തതായും ഇതില്‍ ആധുനിക കുറാഞ്ചേരിക്ക് വേണ്ടിയുള്ള കര്‍മ പദ്ധതി തയ്യാറാക്കുമെന്നും വടക്കാഞ്ചേരി ഉപാധ്യക്ഷന്‍ എം.ആര്‍ അനൂപ് കിഷോര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

International
  •  3 months ago
No Image

കരിപ്പൂര്‍ : എയര്‍ ഇന്ത്യയുടെ രണ്ട് എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

Kerala
  •  3 months ago
No Image

നിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍

Kerala
  •  3 months ago
No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago