HOME
DETAILS
MAL
വിസ കാന്‍സല്‍ ചെയ്യുന്നതിനു പിഴയില്ലെന്ന് സഊദി ജവാസാത്ത്
backup
September 16 2018 | 11:09 AM
ജിദ്ദ: ഇഷ്യൂ ചെയ്ത റി എന്‍ട്രി, എക്‌സിറ്റ് വിസകള്‍ കാന്‍സല്‍ വിസ കാലാവധിക്കുള്ളില്‍ കാന്‍സല്‍ ചെയ്യുന്നതിനു പിഴയില്ലെന്ന് സഊദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അതേ സമയം ഫൈനല്‍ എക്‌സിറ്റ് വിസ കാന്‍സല്‍ ചെയ്യുന്നത് രണ്ടാം തവണയാണെങ്കില്‍ ആയിരം റിയാല്‍ പിഴ ഈടാക്കുന്നുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.റീഎന്‍ട്രി വിസ ഇഷ്യു ചെയ്യാന്‍ പാസ്‌പോര്‍ട്ടില്‍ മൂന്നു മാസത്തില്‍ കുറയാത്ത കാലാവധി അനിവാര്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്ന് മാസ കാലാവധിയില്ലെങ്കില്‍ പുതിയ പാസ്‌പോര്‍ട്ട് എടുത്തു പഴയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ പുതിയ പാസ്‌പോര്‍ട്ടിലേക്ക് നഖ്ല്‍ മഅലൂമാത്ത് ( ഡാറ്റ ട്രാന്‍സ്ഫര്‍) ചെയ്ത ശേഷമായിരിക്കണം റി എന്‍ട്രി വിസ ഇഷ്യു ചെയ്യേണ്ടത്.ഫൈനല്‍ എക്‌സിറ്റ് വിസക്ക് സമീപിക്കുന്നതിനു മുമ്പായി ലെവിയിലെ ബാക്കിയുള്ള തുക അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
കുടുംബ വിസകളില്‍ ഉള്ളവര്‍ക്ക് അവസാന സമയം എക്‌സിറ്റ് ഇഷ്യു ചെയ്യാന്‍ ശ്രമിക്കുംബോള്‍ ഇഖാമ എക്‌സ്പയര്‍ ആകുന്ന ഘട്ടം ആണെങ്കില്‍ എക്‌സിറ്റ് ഇഷ്യു ചെയ്ത ശേഷം രാജ്യത്ത് തുടരാന്‍ ഉള്ള അനുമതി സമയത്തിനനുസരിച്ചുള്ള ലെവി അടക്കേണ്ടതായി നിര്‍ബന്ധിതരായിട്ടുണ്ട്.
എന്നാ ല്‍ സാധാരണ ലേബേഴ്‌സിനു ഈ പ്രശനം ഉയര്‍ന്ന് കണ്ടിട്ടില്ല.റീഎന്‍ട്രി വിസയില്‍ സൗദി അറേബ്യ വിട്ട വിദേശികള്‍ വിസ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിയിട്ടില്ലെങ്കില്‍ അക്കാര്യം ജവാസാത്തിനെ നേരിട്ട് സമീപിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല (ഇസ്ഖാത്ത് ചെയ്യേണ്ടതില്ല). റീഎന്‍ട്രി വിസ കാലാവധി അവസാനിച്ച് തിരിച്ച് വരാത്തവരെ രണ്ടു മാസത്തിനുശേഷം ഓട്ടോമാറ്റിക് ആയി വിദേശികളെ ജവാസാത്ത് കംപ്യൂട്ടര്‍ സിസ്റ്റത്തില്‍നിന്ന് നീക്കം ചെയ്യും.
റി എന്‍ട്രിക്ക് പോയി തിരിച്ച് വരാത്തവര്‍ക്ക് പുതിയ വിസയില്‍ വരാന്‍ 3 വര്‍ഷം കഴിയണമെന്നാണു നിബന്ധന. എന്നാല്‍ പഴയ സ്‌പോണ്‍സറുടെ അടുത്തേക്കാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തിരിച്ചെത്താം.ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ അക്കാര്യം ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വഴി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സാധിക്കും. ഇതിന് ജവാസാത്തിനെ നേരിട്ട് സമീപിക്കേണ്ടതില്ല. വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് അവരുടെ പേരില്‍ മുറൂര്‍ പെനാല്‍ട്ടി അടക്കാതെ ബാക്കിയുണ്ടാകാന്‍ പാടില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."