HOME
DETAILS
MAL
ഇന്ധന വിലക്കയറ്റം തന്നെ ബാധിക്കില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മാപ്പുപറഞ്ഞു
backup
September 16 2018 | 18:09 PM
ന്യൂഡല്‍ഹി: താന്‍ മന്ത്രിയായതുകൊണ്ട് പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് തന്നെ ഒരുകാരണവശാലും അലട്ടുന്നില്ലെന്ന് പറഞ്ഞ് വെട്ടിലായ കേന്ദ്ര സാമൂഹീക നീതി സഹമന്ത്രി രാമദാസ് അത്താവാല മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ധന വില വര്‍ധനവിനെ ചൂണ്ടിക്കാട്ടി അദ്ദേഹം രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയില്‍ പ്രതികരിച്ചത് . ഇത് വിവാദത്തിന് വഴിവച്ചതോടെയാണ് ഇന്നലെ അദ്ദേഹം മാപ്പു പറഞ്ഞത്.
ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല താന്‍ അത്തരത്തില്‍ പറഞ്ഞതെന്ന് വ്യക്തമാക്കിയ മന്ത്രി, ഇന്ധന വില കുറയണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് പരാമര്‍ശം നടത്തിയതെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."