HOME
DETAILS

യു.പിയില്‍ മാധ്യമ പ്രവര്‍ത്തകന് പൊലിസിന്റെ മര്‍ദനം; മൂത്രം കുടിപ്പിച്ചതായി പരാതി

  
backup
June 12, 2019 | 7:02 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനുനേരെ റെയില്‍വേ പൊലിസിന്റെ മര്‍ദനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വീണ്ടും മറ്റൊരു മാധ്യമ പ്രവര്‍ത്തകനുനേരെയും പൊലിസ് അതിക്രമമുണ്ടായത്.
ചൊവ്വാഴ്ച രാത്രി ശാമിലി ജില്ലയില്‍ ഒരു ചരക്കുവണ്ടി പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ്-24 ചാനലിന്റെ ലേഖകന്‍ അമിത് ശര്‍മക്കുനേരെയാണ് പൊലിസിന്റെ ആക്രമണം. യൂനിഫോമിലല്ലാത്ത പൊലിസുകാര്‍ സംഘം ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയും മൂത്രം കുടിപ്പിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.


പൊലിസുകാരില്‍ ഒരാള്‍ തന്റെ കാമറ തട്ടിതാഴെയിട്ടു. ഇതെടുക്കാന്‍ കുനിഞ്ഞതോടെ സംഘം മര്‍ദിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനില്‍ കൊണ്ടുപോയി വിവസ്ത്രനാക്കി ലോക്കപ്പിലാക്കി. ഇവിടെവച്ച് വീണ്ടും മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി അമിത് ശര്‍മ പറയുന്നു.
ഇതുസംബന്ധിച്ച വാര്‍ത്ത ന്യൂസ്-24 ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത വാര്‍ത്തയറിഞ്ഞ് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് മാധ്യമ പ്രവര്‍ത്തകനെ മോചിപ്പിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സി.സി.ടി.വി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച സ്റ്റേഷന്‍ ഓഫിസര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  6 days ago
No Image

സെമിയിൽ വീണിട്ടും വീഴാതെ എംബാപ്പെ; മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ ഫ്രഞ്ച് നായകൻ മുന്നിൽ

Football
  •  6 days ago
No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  6 days ago
No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  6 days ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  6 days ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  6 days ago
No Image

റാസൽഖൈമ കൂട്ടക്കൊലപാതകം: മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ; കൂട്ടുപ്രതിയായ മകന് തടവും പിഴയും

uae
  •  6 days ago
No Image

സ്പാനിഷ് കോട്ട കാക്കാൻ ഈ 19-കാരൻ മതി; മാൾഡീനിയുടെ റെക്കോർഡ് തകർത്ത് അത്ഭുത ബാലൻ!

Football
  •  6 days ago
No Image

കള്ളാടിയില്‍ അപകടാവസ്ഥയില്ല; സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം

Kerala
  •  6 days ago
No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  6 days ago