HOME
DETAILS

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊല: മൗനം പാലിച്ച് സര്‍ക്കാരിന് രക്ഷാകവചമൊരുക്കി സി.പി.ഐ

  
backup
November 04 2020 | 00:11 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d-6


കോഴിക്കോട്: പടിഞ്ഞാറെത്തറ ബാണാസുരയില്‍ മാവോയിസ്റ്റ് അംഗം കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണം ശക്തമായിരിക്കെ സി.പി.ഐയുടെ മൗനം സര്‍ക്കാരിന് രക്ഷാകവചമായി. പൊലിസ് - മാവോയിസ്റ്റ് ഏറ്റുമുട്ടല്‍കൊല ഉണ്ടായപ്പോഴൊക്കെ സി.പി.ഐ ശക്തമായി രംഗത്തുവന്നിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള എട്ടാമത്തെ മാവോയിസ്റ്റാണ് ഇന്നലെ പടിഞ്ഞാറെത്തറയില്‍ കൊല്ലപ്പെടുന്നത്. നേരത്തെ നടന്ന ഏഴ് വെടിയേറ്റ് മരണങ്ങളും വ്യാജ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് സി.പി.ഐ ആരോപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുണ്ടായ പടിഞ്ഞാറെത്തറ സംഭവം കണ്ടില്ലെന്ന് നടിക്കുകയാണ് സി.പി.ഐ.
മാവോയിസ്റ്റുകളെ രാഷ്ട്രീയ പ്രശ്‌നമായി കാണണമെന്നും അവരെ പിടികൂടി നിയമപരമായി ശിക്ഷിക്കുന്നതിന് പകരം കൊലപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമാണെന്നുമാണ് സി.പി.ഐയുടെ നേരത്തെയുള്ള നിലപാട്.


2016 നവംബര്‍ 24ന് മലപ്പുറം ജില്ലയിലെ കരുളായി വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ തമിഴ്‌നാട് സ്വദേശികളായ കുപ്പു ദേവരാജും കാവേരി എന്ന അജിതയും കൊല്ലപ്പെട്ടതാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായ ആദ്യസംഭവം. തീവ്ര ഇടത് സംഘടനകളേക്കാള്‍ രൂക്ഷമായ ഭാഷയില്‍ അന്ന് പൊലിസിനും തണ്ടര്‍ബോള്‍ട്ടിനുമെതിരേ ആഞ്ഞടിച്ച് സി.പി.ഐ രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മാവോവാദികളെ ഉന്‍മൂലനം ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെ കരുളായി വനത്തിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് പാര്‍ട്ടി മുഖപത്രമായ ജനയുഗം മുഖപ്രസംഗം എഴുതി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
2019 മാര്‍ച്ച് ആറിന് വയനാട് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോവാദിയായ സി.പി ജലീല്‍ കൊല്ലപ്പെട്ടപ്പോഴും സി.പി.ഐ ഇതേ നിലപാടാണ് സ്വീകരിച്ചത്.


2019 ഒക്ടോബര്‍ 28ന് പാലക്കാട് മഞ്ചിക്കണ്ടി ഊരില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവയ്പ്പില്‍ ശ്രീമതി, സുരേഷ്, കാര്‍ത്തി, മണിവാസകം എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തോടെ സി.പി.ഐ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങി. മഞ്ചക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നും ആശയത്തിന്റെ പേരില്‍ കൊല്ലുന്നത് പ്രാകൃതമാണെന്നുമുള്ള കാനത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് സി.പി.ഐ സംഘം സര്‍ക്കാരിനും പൊലിസുമെതിരേ ഉന്നയിച്ചത്. ഏകപക്ഷീയ വെടിവയ്പ്പാണ് നടന്നതെന്നും പൊലിസ് ഭീകരത കമ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്നും ഇവര്‍ വിമര്‍ശനമുന്നയിച്ചു.


പാര്‍ട്ടിയും മുഖപത്രവും തുടര്‍ച്ചായി സര്‍ക്കാരിനും പൊലിസിനുമെതിരേ രംഗത്തുവന്നത് ഇടതു മുന്നണിയിലും അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
വയനാട് ബാണാസുര വനത്തിനോട് ചേര്‍ന്ന് ഇന്നലെ നടന്ന ഏറ്റുട്ടല്‍ മരണത്തില്‍ ദുരൂഹത തുടരുമ്പോഴും സി.പി.ഐ നിശബ്ദത പാലിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം മാധ്യമങ്ങളെ കാണിക്കാനോ സംഭവ സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാനോ തയാറാവാത്ത പൊലിസ് നടപടിയില്‍ സംശയമുളവാക്കുമ്പോഴും പ്രതികരിക്കാന്‍ സി.പി.ഐയും യുവജന സംഘടനയായ എ.ഐ.വൈ.എഫും മടിക്കുന്നു.
അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പും ആറുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന നടപടികള്‍ ഘടകകക്ഷികളുടെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് നേരത്തെ എല്‍.ഡി.എഫില്‍ ധാരണയുണ്ടായിരുന്നു. സി.പി.ഐയുടെ പല നടപടികളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതായി നേരത്തെ മുന്നണിയോഗങ്ങളില്‍ വിമര്‍ശനമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago
No Image

'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത് 

International
  •  a month ago
No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  a month ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  a month ago