ഡോളര്‍ കടത്ത്: കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ്
കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചു. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഡോളര്‍ കടത്തിനെകുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചത്. അന്ന് യു.എ.ഇ കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ട് ഓഫിസര്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയും സ്വപ്നയും സരിത്തും ചേര്‍ന്ന് 1.90 ലക്ഷം ഡോളര്‍ കടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അനുമതി തേടി എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയെ സമീപിച്ചത്. സ്വപ്നയേയും സരിത്തിനെയും ആദ്യം പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഖാലിദിനെ പ്രതിചേര്‍ക്കാതെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാകില്ലെന്ന് കസ്റ്റംസിന് നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചത്. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥനെ എങ്ങനെ പ്രതി ചേര്‍ക്കാനാകുമെന്ന് കോടതി കസ്റ്റംസിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ വാദം നടത്താന്‍ കേസ് അഞ്ചിലേക്ക് മാറ്റി. പ്രതി ചേര്‍ത്ത ശേഷം അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ച് ഇന്ത്യയിലെത്തിക്കാനാണ് കസ്റ്റംസിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."