HOME
DETAILS

നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; നടപടിയില്ല

  
backup
September 17 2018 | 07:09 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81-4

തൊടുപുഴ: നഗരത്തല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ട്രാഫിക് അഡൈ്വസറി കമ്മറ്റി കൂടിയിട് നാളുകളായി. അനധികൃത ഉന്തുവണ്ടിക്കച്ചവടവും സ്വകാര്യ ബസുകളുടെ മെല്ലെപ്പോക്കും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുന്നു.
ആയിരക്കണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന നഗരത്തിലെ പ്രധാന സ്‌റ്റോപ്പായ നഗരസഭാ ടൗണ്‍ഹാള്‍ കോംപ്ലക്‌സിനു സമീപത്തെ ആധുനിക ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം തിരക്കേറിയ സമയത്തുപോലും റോഡില്‍ ഉന്തുവണ്ടി കൊണ്ടുവന്നിട്ട് കച്ചവടം നടത്തുന്നതു പതിവാണ്. ഇതോടെ തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ഇതുവഴി കടന്നുപോകാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. യാത്രക്കാര്‍ റോഡിലൂടെ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ ഒരു പൊലിസുകാരന്‍ പോലും ഇവിടെയില്ല. ഇതിനു പുറമെയാണ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താതെ മരച്ചുവട്ടിലെ സ്‌റ്റോപ്പ്. ഇവിടെ ലക്ഷങ്ങള്‍ മുടക്കി ആധുനിക ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചെങ്കിലും വെയിലായാലും മഴയായാലും ബസുകളെല്ലാം തന്നെ പഴയ മരച്ചുവട്ടില്‍ തന്നെയാണ് നിര്‍ത്തുന്നത്. ഇതോടെ യാത്രക്കാരും മരച്ചുവട്ടില്‍ കാത്തുനില്‍ക്കും. നൂറുകണക്കിനു യാത്രക്കാര്‍ക്കു വിശ്രമിക്കാന്‍ സൗകര്യമുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പലപ്പോഴും ആരുമില്ലാത്ത അവസ്ഥയാണ്.
ബസുകളെല്ലാം പഴയ മരച്ചുവട്ടില്‍ തന്നെ നിര്‍ത്തുന്നതോടെ പിന്നാലെ വരുന്ന മറ്റു ബസുകളും നിരയായി കിടക്കുന്നതു പല സമയങ്ങളിലും ഗാന്ധിസ്‌ക്വയര്‍ വരെ നീളുന്നതിനാല്‍ ഇവിടെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. ബസുകള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തണമെന്നു പലതവണ ആവശ്യം ഉയര്‍ന്നതാണെങ്കിലും ഇതിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല.
ഇവിടത്തെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന് ഇടയ്ക്കു ട്രാഫിക് പൊലിസിനെ നിയോഗിക്കാറുണ്ടെങ്കിലും ദിവസങ്ങള്‍ക്കകം പഴയപടിയാവും. ഇതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു ബസ് നിര്‍ത്തും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago