ദുരിതാശ്വാസത്തിനായി പിരിക്കുന്ന ആവേശം കൊടുക്കുന്ന കാര്യത്തിലില്ല: രമേശ് ചെന്നിത്തല
വെഞ്ഞാറമൂട്: കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയം പ്രകൃതി ദുരന്തമല്ല മറിച്ച് സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ടുണ്ടായതും മനുഷ്യ നിര്‍മിതവുമാണന്നും അതിന്റെ പേരില്‍ നടക്കുന്ന പണപ്പിരിവില്‍ കാണിക്കുന്ന ആവേശം സര്‍വതും നഷ്ടപ്പെട്ടവര്‍ക്കു കൊടുക്കുന്നതില്‍ കാണിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
യു.ഡി.എഫ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വശത്ത് പ്രളയത്തിന്റെ രൂപത്തില്‍, മറ്റൊരു ദുരന്തമായി കേരളാ സര്‍ക്കാര്‍. രണ്ടും കൂടി ചേര്‍ന്നതോടെ കേരളത്തിലെ ജനങ്ങള്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥയില്‍ എത്തി. ഇതിന്റെ കൂടെയാണ് രാജ്യത്തെ ജനാധിപത്യവും മതേതരത്വവും തകര്‍ത്തു മുന്നോട്ടു പോകുന്ന കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ നോട്ടു നിരോധം പോലുള്ള വികല നയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ബുദ്ധിമുട്ടുകളും ജനങ്ങളുടെ മേല്‍ ഇടിത്തീ പോലെ വന്നു വീണത്.
എല്ലാം കൂടിച്ചേര്‍ന്നതോടെ ജനങ്ങള്‍ക്ക് സുഖമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കരകൂളം കൃഷ്ണപിള്ള അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവരാജന്‍ കേരളാ കോണ്‍ഗ്രസ് നേതാവ് ജോയി എബ്രഹാം, ശബരീനാഥ് എം.എല്‍.എ, മുന്‍ എം.പി പീതാബരക്കുറുപ്പ്, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ ജമാല്‍, സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ്, മുന്‍ എം.എല്‍.എമാരായ വര്‍ക്കല കഹാര്‍, ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."