HOME
DETAILS
MAL
ഉന്നാവോ: സി.ബി.ഐയുടെ മറുപടി തേടി കോടതി
backup
November 07 2020 | 00:11 AM
ലക്‌നൗ: ഉന്നാവോയില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന്റെ ഹരജിയില്‍ സി.ബി.ഐയുടെ മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. തനിക്കെതിരേ കുറ്റം ചുമത്തിയത് റദ്ദാക്കണമെന്ന സെന്‍ഗാറിന്റെ ഹരജിയിലാണ് കോടതിയുടെ നടപടി.ഹരജി ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും. 2017ല്‍ 17കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ബി.ജെ.പി നേതാവായ സെന്‍ഗാറടക്കമുള്ളവരെ ശിക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."