HOME
DETAILS

പ്രളയം: കേരള ഹൗസില്‍ ഇതുവരെ എത്തിയത് 45 കോടി രൂപയുടെ സഹായം

  
backup
September 18, 2018 | 2:59 PM

flood-kerala-house-granted-45-crore

ന്യൂഡല്‍ഹി: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിനുള്ള സഹായം തുടരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം സ്വീകരിക്കാനായി ഡല്‍ഹിയിലെ കേരളാ ഹൗസില്‍ തുറന്ന പ്രത്യേക കൗണ്ടറില്‍ ഇന്ന് വൈകീട്ട് വരെ ലഭിച്ചത് 45 കോടി രൂപ.

ഇന്ന് മാത്രം 69,44,484.14 രൂപയും ലഭിച്ചു. ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'സ്മൃതി' സമാഹരിച്ച 5,07,000 രൂപയുടെ ഡി.ഡി വിദ്യാര്‍ഥികള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറി.

കേരളാ ഹൗസില്‍ വച്ച് സ്മൃതി കണ്‍വീനര്‍ രോഹിണി മേനോനും ഖജാഞ്ചി അസ്‌നയും ചേര്‍ന്നാണ് തുക കൈമാറിയത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഷാഹിദ് അഷ്‌റഫിനെ നേരില്‍ കണ്ട് സ്മൃതി ഭാരവാഹികള്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ അധ്യാപക, അനധ്യാപക സ്റ്റാഫിന്റേയും ഒരുദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ധാരണയായി.

ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലായി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും കേരളത്തിലെ വിവിധ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങളുടെ സമാഹരണത്തിനും പാക്കിങ്ങിനും ലോഡിങ്ങിനുമായി 50 വളണ്ടിയര്‍മാരെ ദിവസങ്ങളോളം ഏകോപിപ്പിച്ച് പങ്കെടുപ്പിക്കാനും 'സ്മൃതി'ക്കു കഴിഞ്ഞിരുന്നു.

ദുരിതാശ്വാസത്തിനായി വിവിധ മാധ്യമങ്ങളിലെ സുപ്രിംകോടതി ലേഖകര്‍ സമാഹരിച്ച 18,60700 രൂപ കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകര്‍ മന്ത്രി കടകംപള്ളിക്കു് കൈമാറിയിരുന്നു.

ദുരിതാശ്വാസ സാധനങ്ങളായി ലഭിച്ച അഞ്ച ടണ്‍ മരുന്നുകള്‍ എയര്‍ഇന്ത്യ വിമാനം വഴി ഇന്നു രാവിലെ തിരുവനന്തപുരത്തും കൊച്ചിയിലുമായി എത്തും.

ഹിമാചല്‍ ഡ്രഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സംഭാവനചെയ്ത രണ്ടുകോടി രൂപയിലേറെ വിലവരുന്ന മരുന്നുകളും ഇതില്‍പെടും. അവശ്യ മരുന്നുകള്‍ ഉള്‍പ്പടെ 88 ഓളം ഇനം മരുന്നുകള്‍ ഹിമാചലിലെ വിവിധ നിര്‍മ്മാതാക്കളില്‍ നിന്നായി ശേഖരിച്ച് സൗജന്യമായി അസോസിയേഷന്‍ ഭാരവാഹികള്‍ കേരള ഹൗസില്‍ എത്തിക്കുകയായിരുന്നു.

സുപ്രിം കോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ സഹായത്തോടെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഡി.സി ചൗധരി, മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജീവ് ഭൂഷണ്‍, ഹിമാചല്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ വഴി നടത്തിയ ഇടപെടലുകളാണ് അവശ്യ മരുന്നുകള്‍ സൗജന്യമായി ലഭിക്കാന്‍ ഇടയാക്കിയത്.

ജമ്മുകശ്മീര്‍ ഹൈക്കോടതി ജഡ്ജിമാരും അഭിഭാഷകരും ജീവനക്കാരും ഉള്‍പ്പെടെ 60 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനചെയ്തു. കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ചീഫ്ജസ്റ്റിസ് ഗീതാ മിത്തല്‍ അധ്യക്ഷയായ ഫുള്‍ ബെഞ്ച് പ്രമേയം പാസ്സാക്കിയിരുന്നു. ഇതുപ്രകാരം ലഭിച്ച 62,27,926 തുകയാണ് കേരളത്തിനു കൈമാറിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  4 hours ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  5 hours ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  6 hours ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  6 hours ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  7 hours ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  7 hours ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  8 hours ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  8 hours ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  8 hours ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  9 hours ago