HOME
DETAILS

ഭൂരഹിതരുടെ ഭൂമിയില്‍ അനധികൃത കള്ളുഷാപ്പ്

  
backup
May 17, 2017 | 8:13 PM

%e0%b4%ad%e0%b5%82%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7


ഇരിട്ടി: ഭൂരഹിതരായ കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃതകള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ പടിയൂര്‍ പഞ്ചായത്ത് അധികൃതരോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടിസ് നല്‍കിയെങ്കിലും നടപ്പിലായില്ല. സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയില്‍ നിന്നു നൂറുമീറ്റര്‍ അകലെ പടിയൂര്‍ പുലിക്കാട് റോഡില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ 45ാം നമ്പര്‍ കള്ളുഷാപ്പാണ് പൂവം കല്ല്യാട് റോഡിലെ ഭൂരഹിത കര്‍ഷകര്‍ക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിച്ചുനല്‍കിയ ഭൂമിയിലെ കെട്ടിടത്തിലേക്ക് മാറ്റിയത്.
ഭൂരഹിതനായ പ്രഭാകരന്‍ എന്നയാള്‍ക്ക് പതിച്ചുകിട്ടിയ ഭൂമിയില്‍ ഗാര്‍ഹികാവശ്യത്തിനായി നിര്‍മിച്ച കെട്ടിടത്തിലാണ് കള്ളുഷാപ്പ് കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവരുന്നത്. ഇതേ മിച്ചഭൂമിയില്‍ തന്നെ താമസമാക്കിയവരില്‍ നിന്നും പ്രദേശ വാസികളില്‍ നിന്നും നിരവധി പരാതികള്‍ ഉയരുകയും ചിലര്‍ കലക്ടര്‍ക്കു പരാതി സമര്‍പ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ പടിയൂര്‍ പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് തേടിയത്.
മെയ് 10നാണ് കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനായി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
ഇപ്പോഴും പ്രവര്‍ത്തനം തുടരുന്ന കള്ളുഷാപ്പിനെതിരേ ജനകീയ പ്രതിഷേധം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago