'വോട്ടു തേടി വീട്ടുമുറ്റം വരെ മതി'
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു. വോട്ടുതേടി വരുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വീട്ടുമുറ്റത്ത് തന്നെ നില്‍ക്കണം. മാസ്‌ക് ധരിക്കണം. കൂടെ വരുന്നവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സുള്‍ഫി ഫേസ്ബുക്കില്‍ കുറിച്ചു.
വീടുകള്‍ക്കുള്ളില്‍ ഒരു യോഗം പോലും കൂടരുത്. വീടിന് പുറത്തു തുറസായ സ്ഥലത്ത് അകലം പാലിച്ചു ഏറ്റവും കുറച്ച് ആള്‍ക്കാരെ ഉള്‍പ്പെടുത്തി വേണം കൂടിയാലോചനകള്‍ നടത്താന്‍. പ്രിന്റ് ചെയ്ത ഒരു കൂട്ടം നോട്ടിസുകള്‍ സാധാരണ തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ എത്താറുണ്ട്. ഇത്തവണ അതൊന്നും വേണ്ട. സമൂഹമാധ്യമങ്ങളെ നല്ലവണ്ണം ഉപയോഗിക്കാം.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ വോട്ട് ചെയ്യുന്നവരും മത്സരിക്കുന്നവരും കര്‍ശനമായി പാലിക്കണം. കേരളത്തില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞുവരുന്നത് സന്തോഷകരമാണ്. ആ കുറവ് നിലനിര്‍ത്തണമെങ്കില്‍ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സുള്‍ഫി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."