പാതിരപ്പള്ളിയില്‍ അടുക്കള വാതില്‍ തകര്‍ത്ത് കവര്‍ച്ച
മണ്ണഞ്ചേരി: പാതിരപ്പള്ളിയില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അഞ്ചുപവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ പഴയകാട് വാര്‍ഡില്‍ കുന്നുംപുറത്ത് കുര്യാക്കോസിന്റെ വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു മോഷണം. രാവിലെ ഉണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ മോഷണവിവരം മനസിലാക്കിയത്. വീട് നിര്‍മാണം നടക്കുന്നതിനാല്‍ ഇതിന്റെ ആവശ്യത്തിനായി ബാങ്കില്‍ നിന്നും എടുത്തുവച്ചതായിരുന്നു പണം. കുര്യാക്കോസിന്റെ ഭാര്യ തങ്കമണിയുടെ കമ്മലും മോതിരവും രണ്ട് സ്വര്‍ണനാണയവും ആണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം തുമ്പോളിയിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. തുമ്പോളി കൈമാപറമ്പില്‍ പി.കെ രാജമ്മയുടെ വീട്ടിലായിരുന്നു മോഷണം.ഇവിടെ നിന്നും 20 പവനും 11000 രൂപയും അപഹരിച്ചിരുന്നു.
രാജമ്മയുടെ വീട് റെയില്‍വേ പാതയോട് ചേര്‍ന്നും കുര്യാക്കോസിന്റെ വീട് ട്രാക്കിന് 50 മീറ്റര്‍ മാറിയുമാണ്. ഇവിടെ മോഷണത്തിനെത്തിയവര്‍ വീടിന് പുറത്തിരുന്ന വീട്ടായുധങ്ങള്‍ വീടിനുള്ളില്‍ എടുത്തുവച്ചിരുന്നു. പഴയകാട് പാര്‍ക്കിന് സമീപമുള്ള മറ്റൊരുവീട്ടിലും മോഷ്ടാക്കള്‍ എത്തിയതായി വിവരമുണ്ട്. എന്നാല്‍ ഈ വീടിനുള്ളില്‍ കടക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. പഴയകാട് വാര്‍ഡില്‍ ബൈക്കിലെത്തിയ സംഘം കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ചിരുന്നു. പുന്നത്തുകലില്‍ വീട്ടില്‍ സുജാത, തൈപ്പറമ്പില്‍ വീട്ടില്‍ ടാനിയ എന്നിവരുടെ മാലയാണ് ബൈക്കിലെത്തിയ സഘം അപഹരിച്ചത്. കുര്യാക്കോസിന്റെ വീട്ടില്‍ മണ്ണഞ്ചേരി പൊലിസും വിരലടയാളവിദഗ്ധരും എത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."