കൊലക്കുറ്റം സ്ഥാപിക്കാന്‍ കരുതിക്കൂട്ടി കുറ്റപത്രം തയാറാക്കിെയന്ന് പ്രതിഭാഗം
കോട്ടയം: കെവിന്‍ കേസില്‍ കൊലപാതകക്കുറ്റം സ്ഥാപിച്ചെടുക്കാനായി കുറ്റപത്രത്തിലെ വിശദാംശങ്ങളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥന്‍ കരുതിക്കൂട്ടി തയാറാക്കിയതാണെന്ന് ആരോപണവുമായി പ്രതിഭാഗം. അത്തരമൊരു ലക്ഷ്യം വച്ച് വിശദാംശങ്ങള്‍ വ്യാജമായി ഉണ്ടാക്കിയെടുത്തതാകാമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
2018 മെയ് 27ന് ഒന്നാം പ്രതി ഷാനു ചാക്കോ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ എസ്.ഐ ഷിജുവിനെ വിളിച്ചിരുന്നെന്ന് തെളിയിക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബ് നല്‍കിയ രേഖ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ്. പൊലിസ് വകുപ്പിന്റെ കീഴിലുള്ള ഈ ലാബിന് അവര്‍ക്ക് സഹായമാകും വിധത്തില്‍ രേഖ തയാറാക്കി നല്‍കുന്നത് പ്രയാസമല്ലെന്ന വാദവും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിസ്താരത്തിനിടെ പ്രതിഭാഗം ഉന്നയിച്ചു. ഒന്നാം പ്രതി ഷാനു ചാക്കോയും റിയാസും സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ മണ്ണ് പുരട്ടി മറച്ചതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ വിശ്വസനീയമല്ലെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാല്‍ സമര്‍പ്പിച്ചതൊക്കെ യഥാര്‍ഥ രേഖകളാണെന്നു വ്യാജമായി നിര്‍മിച്ചെടുത്തതല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥി കോടതിയില്‍ വ്യക്തമാക്കി. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കടന്ന് പോയ പലസ്ഥലത്തെയും സി.സി.ടി.വി ദൃശ്യങ്ങളില്‍ നമ്പര്‍ പ്ലേറ്റില്‍ മണ്ണ് പുരട്ടി മറച്ചത് കാണാന്‍ കഴിയും. ഇതിലൂടെ തട്ടിക്കൊണ്ടു പോകല്‍ ആസൂത്രിതമാണെന്ന് തെളിയുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."