HOME
DETAILS
MAL
ബാറില്‍നിന്ന് തള്ളിയിട്ട് യുവാവിന്റെ മരണം: പ്രതികള്‍ക്ക് തടവ്
backup
September 20 2018 | 04:09 AM
തലശ്ശേരി: ഇരിട്ടി സൂര്യ ബാറിന്റെ ബാല്‍ക്കണിയില്‍നിന്ന് വാക്കുതര്‍ക്കത്തിനിടെ തള്ളിയിട്ട് യുവാവ് മരിച്ച കേസില്‍ പ്രതികള്‍ക്ക് നാലുവര്‍ഷം തടവും 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു.
പടിയൂരിലെ കൊമ്പന് സുരേഷ് ബാബു (32) മരിച്ച കേസിലാണ് ഉളിക്കല്‍ നുച്യാട് സ്വദേശികളായ കണ്ടത്തില്‍ റോബിന് പൈലി (34), കാരയില്‍ വീട്ടില്‍ കെ.ജി വിനോദ് (39) എന്നിവരെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എസ് രാജീവ് ശിക്ഷിച്ചത്. 2011 ഡിസംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം.
ബാറിന്റെ രണ്ടാം നിലയില്‍ ബാല്‍ക്കണിയില്‍ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ പ്രതികള്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നു തള്ളി താഴെയിടുകയായിരുന്നുവെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബു പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."