HOME
DETAILS

'മദ്യലഹരിയില്‍ 20 സെക്കന്‍ഡ് കണ്ണടച്ചുപോയി'; നാട്ടിക അപകടത്തില്‍ പ്രതികളുടെ കുറ്റസമ്മതം

  
Web Desk
November 27, 2024 | 5:33 AM

thrissur-nattika-lorry-accident-cleaner-confession

തൃപ്രയാര്‍ (തൃശൂര്‍): നാട്ടികയില്‍ 5 പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍  കുറ്റം സമ്മതിച്ച് പ്രതികള്‍. മദ്യലഹരിയില്‍ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്ന് ക്ലീനര്‍ അലക്‌സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ വെട്ടിച്ചു. അപ്പോള്‍ നിലവിളി കേട്ടു. അതോടെ രക്ഷപെടാന്‍ നോക്കിയെന്നുമാണ് ക്ലീനര്‍ അലക്‌സിന്റെ കുറ്റസമ്മത മൊഴി. 

അപകടസമയത്ത് ലോറി ഓടിച്ചിരുന്നത് ക്ലീനറാണ്. മദ്യലഹരിയിലായിരുന്ന ഇയാള്‍ക്ക് ലൈസന്‍സില്ല. പ്രതികള്‍ മാഹിയില്‍ നിന്നാണ് മദ്യം വാങ്ങിയതെന്നും അവിടം മുതല്‍ ക്ലീനറും ഡ്രൈവറും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ നാട്ടിക ഭാഗത്ത് ദിശാസൂചിക ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്.

മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു.

തടി കയറ്റി വന്ന ലോറി നാട്ടിക ജെ.കെ തിയേറ്ററിനടുത്ത് ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു. നാടോടികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പടെ അഞ്ച് പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (നാല്), വിശ്വ (1) എന്നിവരാണ് മരിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർടിഎയുടെ മിന്നൽ പരിഷ്കാരങ്ങൾ വിജയം: ദുബൈയിൽ ഗതാഗതക്കുരുക്ക് കുറയും; യാത്രാസമയത്തിൽ വലിയ കുറവ്

uae
  •  3 days ago
No Image

അസമില്‍ അഞ്ചുലക്ഷം മുസ്‌ലിങ്ങളുടെ വോട്ട് വെട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

Kerala
  •  3 days ago
No Image

അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു; ബിജെപിക്ക് 19.97 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  3 days ago
No Image

വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി നൽകാനാകില്ല: സർവീസുകളെ ഗുരുതരമായി ബാധിക്കും; കെ.എസ്.ആർ.ടി.സി

Kerala
  •  3 days ago
No Image

ചേര്‍ത്തുപിടിച്ച് കേരളം; മുണ്ടക്കൈ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളും; 18 കോടി 75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വകയിരുത്തും 

Kerala
  •  3 days ago
No Image

എയർപോർട്ടിൽ പോകണ്ട, ചെക്ക്-ഇൻ ചെയ്യാൻ നഗരത്തിൽ പ്രത്യേക കേന്ദ്രങ്ങൾ; യാത്രക്കാർക്ക് വമ്പൻ സൗകര്യവുമായി ദുബൈ

uae
  •  3 days ago
No Image

കന്നട മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരളം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഫെബ്രുവരി 1 വരെ കാത്തിരിക്കൂ

auto-mobile
  •  3 days ago
No Image

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ സ്വദേശീയ ഭക്ഷണവും ഉല്‍പ്പന്നങ്ങളും ഉറപ്പാക്കണമെന്ന് എംപിമാര്‍

bahrain
  •  3 days ago
No Image

ഷാർജയിൽ പട്ടാപ്പകൽ കാർ മോഷണം: വാഹനത്തിന് പിന്നാലെ പാഞ്ഞ് ഉടമ; ഒടുവിൽ കള്ളന് കിട്ടിയത് എട്ടിന്റെ പണി

uae
  •  3 days ago