HOME
DETAILS

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

  
Web Desk
November 27, 2024 | 6:17 AM

adm-naveen-babu-death-family-seeks-cbi-enquiry-kerala-high-court

കൊച്ചി: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി.

എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്ന് കുടുംബത്തിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതില്‍ പ്രതി രാഷ്ട്രീയ നേതാവ് അണെന്നതില്‍ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും കോടതി ചോദിച്ചു.ഡിസംബര്‍ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദേശം. ഡിസംബര്‍ 9ന് കേസില്‍ വിശദവാദം കോടതി കേള്‍ക്കും.

കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകമെന്ന് സംശയമുണ്ട്. നിലവിലെ പൊലിസ് അന്വേഷണം തൃപ്തികരമല്ല. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയമുണ്ടെന്നും കേസില്‍ പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ സംരക്ഷിക്കുംവിധമുള്ള അന്വേഷണമാണ് പൊലിസ് നടത്തുന്നതെന്നും ഹരജിയില്‍ പറയുന്നു.

യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ബാബുവിനെ സന്ദര്‍ശിച്ചവരാരൊക്കെയെന്ന് കണ്ടെത്തേണ്ടത് കേസിലെ മറനീക്കാന്‍ അനിവാര്യമാണ്. ഇത് കണ്ടെത്താന്‍ കലക്ടറേറ്റ് പരിസരത്തെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെയും റെയില്‍വേ സ്റ്റേഷനിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  6 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  6 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  6 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  6 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  6 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  6 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  6 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  6 days ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  6 days ago
No Image

അമിത ജോലിഭാരം; ഉത്തർ പ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് ബിഎൽഒ; ​ഗുരുതരാവസ്ഥയിൽ

National
  •  6 days ago