HOME
DETAILS
MAL
വേണമെങ്കില്‍ വാഴക്കുല തടിയിലും കായ്ക്കും
backup
July 27 2016 | 19:07 PM
നീലേശ്വരം: വേണമെങ്കില്‍ വാഴക്കുല തടിയിലും കായ്ക്കും. നീലേശ്വരം കണിച്ചിറയിലെ കെ.രാജുവിന്റെ വീട്ടുവളപ്പില്‍ നട്ട നെയ്പ്പൂവന്‍ വാഴയിലാണു ഈ കൗതുകം. ഒരു വര്‍ഷം മുന്‍പു നട്ട വാഴ കുലച്ചുവോ എന്നു നോക്കിയപ്പോഴാണു ഇതു കണ്ടത്. വാഴത്തടിയില്‍ നിന്നു മുകളിലോട്ടു വളര്‍ന്ന നിലയിലാണു വാഴക്കുല. ഇതു അപൂര്‍വമാണെന്നു പടന്നക്കാട് കാര്‍ഷിക കോളജിലെ റിട്ട.ഫാം തൊഴിലാളി കൂടിയായ രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."