യാത്രക്കാരില്‍ ഭീതിയുണര്‍ത്തി വൈദ്യുതി കമ്പികള്‍
ബദിയഡുക്ക: ചെറിയ വീതി കുറഞ്ഞ റോഡ്. റോഡിലേക്ക് ചാഞ്ഞും പൊട്ടിവീണും നില്‍ക്കുന്ന മരക്കമ്പുകള്‍. കൈയെത്തി പിടിക്കാവുന്ന ഉയര്‍ത്തില്‍ മരത്തിനിടയിലൂടെ വൈദ്യുതി കമ്പികള്‍. മുനിയൂരിലെ ഈ അപകടകാഴ്്ചകള്‍ ജനത്തിന് ഭീതി പടര്‍ത്തുകയാണ്.
ബദിയഡുക്ക ഏത്തടുക്ക റോഡിലെ മുനിയൂരിലാണ് അപകടം കൈയെത്തും ദൂരത്തു പതിയിരിക്കുന്നത്. വൈദ്യുതി ലൈന്‍ തട്ടി നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങളാകട്ടെ റോഡിലേക്ക് ചാഞ്ഞാണ് നില്‍ക്കുന്നത്.
ഇതുവഴി സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളടക്കമുള്ള നിരവധി വാഹനങ്ങള്‍ വൈദ്യുതി ലൈനിന് തൊട്ടുരുമ്മി കിടക്കുന്ന മരക്കൊമ്പില്‍ തട്ടിയാണ് കടന്നു പോകുന്നത്.
മാസങ്ങളോളമായി മരക്കൊമ്പുകള്‍ വൈദ്യുതി ലൈനില്‍ തട്ടി നിന്നിട്ടും നിരവധി തവണ ബദിയഡുക്ക കെ.എസ്.ഇ.ബി സെക്ഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. വൈദ്യുതി കമ്പികള്‍ക്ക് തടസം നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിച്ചു മാറ്റണമെന്ന ഉത്തരവ് ഉണ്ടായിട്ടും ഇവിടെ അതും നടപ്പായില്ല.
വന്‍ ദുരന്തം സംഭവിക്കുന്നതിനു മുന്‍പ് വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്ന മരക്കൊമ്പുകള്‍ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീതികുറഞ്ഞ റോഡിലൂടെ മരശിഖരങ്ങളിലും വൈദ്യുതി കമ്പിയിലും തട്ടാതെ വാഹനം കൊണ്ടുപോവുക തീര്‍ത്തും ആയാസകരമാണെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."