HOME
DETAILS

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തില്‍

  
backup
November 13, 2020 | 1:00 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1

 


ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് കേന്ദ്രം അവകാശപ്പെടുന്നതിനിടെ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി 8.6 ശതമാനം ഇടിഞ്ഞതായും റിസര്‍വ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു.
വരാനിരിക്കുന്നത് കടുത്ത മാന്ദ്യമാണെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവരാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സാങ്കേതിക മാന്ദ്യം അനുഭവപ്പെട്ട് തുടങ്ങിയതായി റിപ്പോര്‍ട്ട് പറയുന്നു.
വിവിധ കാരണങ്ങളാല്‍ കിതച്ചുനിന്നിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൊവിഡ് കൂടി ബാധിച്ചത് ഇരുട്ടടിയായി. 2016 മുതല്‍ മുരടിച്ചുനിന്ന ജി.ഡി.പിയുടെ വളര്‍ച്ച 2021 മുതല്‍ താഴെക്കാകുമെന്നാണ് വിലയിരുത്തല്‍. പണത്തിന്റെ വിനിയോഗം കുറഞ്ഞത് കൂടുതല്‍ തൊഴില്‍ നഷ്ടത്തിനു കാരണമാകും. അത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ജനം പണം ചെലവഴിക്കാന്‍ മടിക്കുന്നതാണ് ഏറ്റവും വെല്ലുവിളിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. വാഹനവിപണി, ഭവനകെട്ടിട നിര്‍മാണ മേഖല, കോര്‍പറേറ്റ് രംഗം എന്നിവയിലാണ് റിസര്‍വ് ബാങ്ക് പഠനം നടത്തിയത്.
വില്‍പനയില്‍ ഇടിവുണ്ടായപ്പോഴും കമ്പനികള്‍ ലാഭം ഉയര്‍ത്തിയത് പ്രവര്‍ത്തന ചെലവ് വന്‍തോതില്‍ കുറച്ചുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കമ്പനികള്‍ക്ക് മുന്നേറ്റം നിലനിര്‍ത്താനായാല്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നുണ്ട്.
നവംബര്‍ 27ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കും. കടുത്ത വെല്ലുവിളിയുള്ള സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്ന പഠന സമിതി അംഗങ്ങളുടെ പരമര്‍ശത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  25 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  25 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  25 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  25 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  25 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  25 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  25 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  25 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  25 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  25 days ago