ബാലാകോട്ട് ആക്രമണത്തിന് വ്യോമസേന നല്‍കിയ രഹസ്യ കോഡ് 'വാനരന്‍ '
ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ പുല്‍വാമയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു നല്‍കിയിരുന്ന രഹസ്യ കോഡ് ഓപ്പറേഷന്‍ 'ബന്ദര്‍' എന്നായിരുന്നുവെന്ന് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്‍. ഓപ്പറേഷന്റെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ വേണ്ടിയാണ് കുരങ്ങന്‍ എന്ന് അര്‍ഥമുള്ള ബന്ദര്‍ എന്ന പേര് നല്‍കിയതെന്നാണ് വ്യോമസേനക്കുവേണ്ടി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ചെറിയ സമയത്തിനിടയ്ക്ക് പതിവായി ചെയ്യുന്ന കാര്യമായി തോന്നാന്‍ വേണ്ടിയാണ് ഇത്തരമൊരു പേര് നല്‍കിയതെന്നാണ് വിവരം.
പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഫെബ്രുവരി 26ന് പുലര്‍ച്ചെ ബാലാകോട്ടിലെ ഭീകര ക്യാംപുകള്‍ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പറേഷന്‍ നടത്തുന്നത് വരെ സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവമായിരുന്നു.
ബാലാകോട്ട് വ്യോമാക്രമണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദമായി വിലയിരുത്തിയ വ്യോമസേനയുടെ റിപ്പോര്‍ട്ടില്‍ ഇന്റലിജന്‍സിന്റെ കൃത്യതയും ടാര്‍ഗറ്റ് സെലക്ഷനുമായിരുന്നു പ്രധാന സവിശേഷതയായി അടയാളപ്പെടുത്തിയിരുന്നത്. മിഷന്റെ ഭാഗമായ പൈലറ്റുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും ഉയര്‍ന്ന ക്ലാസുകളായി പരിഗണിച്ചിരുന്നു. ദൗത്യത്തിനിടയില്‍ സൂക്ഷിച്ച ഉയര്‍ന്ന നിലവാരത്തിലുള്ള രഹസ്യസ്വഭാവത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."