കുല്ഭൂഷണ് ജാദവ് കേസില്‍ പാകിസ്താന് ഇനി പുതിയ അഭിഭാഷക സംഘം
കറാച്ചി: കുല്ഭൂഷണ് ജാദവ് കേസില്‍ അഭിഭാഷകരുടെ പുതിയ സംഘത്തെ നിയോഗിക്കാന്‍ പാകിസ്താന് തീരുമാനം. വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
ചാരപ്രവര്‍ത്തനം ആരോപിച്ചു ഇന്ത്യന്‍ പൗരനും മുന്‍ നാവിക ഉദ്യോഗസ്ഥനുമായ കുല്ഭൂഷണ് ജാദവിനു പാകിസ്താന് കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും റോണി എബ്രഹാം അധ്യക്ഷനായ പതിനൊന്നംഗ ബെഞ്ച് പാകിസ്താന് നിര്‍ദേശം നല്‍കിയിരുന്നു.
പാകിസ്താന്റെ നടപടി വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ജാദവിന്റെ ശിക്ഷ നടപ്പാക്കാന്‍ ബലം നല്കുന്ന യാതൊരു തെളിവും പാകിസ്താന് സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു.
കേസില്‍ പാകിസ്താന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഇതേ തുടര്‍ന്നാണ് രാജ്യാന്തര കോടതിയിലെ തുടര്‍നടപടികള്‍ക്കായി പുതിയ അഭിഭാഷക സംഘത്തെ പാകിസ്താന് നിയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."