ജാര്‍ഖണ്ഡിലെ കൊലപാതകം: തബ്‌റിസിനൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ കുറിച്ച് വിവരമില്ല- വെളിപെടുത്തലുമായി കുടുംബം
റാഞ്ചി: ജാര്‍ഖണ്ഡിലെ തബ്‌റിസ് അന്‍സാരിയുടെ കൊലയില്‍ ഇരയെ പ്രതിയാക്കിയ പൊലിസ് നടപടിക്കു പിന്നാലെ പുതിയ വെളിപെടുത്തല്‍. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കുന്ന സമയത്ത് തബ്‌റീസിനൊപ്പം ഉണ്ടായിരുന്ന രണ്ടു കൂട്ടുകാരെ കുറിച്ച് സംഭവ ശേഷം ഒരു വിവരവുമില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.
ജൂണ്‍ 17ന് ര3ത്രി അമ്മവന്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ തബ്‌റീസിനൊപ്പം കൂട്ടുകാരായ മുഹമ്മദ് ഇര്‍ഫാനും നുമര്‍ അലിയും ഉണ്ടായിരുന്നുവെന്നാണ് ആരോപണത്തില്‍ പറയുന്നത്. എന്നാല്‍ സംഭവം നടന്ന സമയം മുതല്‍ ഇവരെ കാണാനില്ലെന്നും അവര്‍ പറയുന്നു. ഇത്രയും ദിവസമായിട്ടും ഇവര്‍ വീട്ടുകരുമായി ബന്ധപ്പെട്ടിട്ടില്ല. ഒരാളുടെ കുടുംബം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും തബ്‌റീസിന്റെ ബന്ധുക്കളഅ# പറഞ്ഞു.
കേസില്‍ പൊലിസ് തയ്യാറാക്കിയ ഇരയുടെ 'മൊഴി' വിവാദമായതിനു പിന്നാലെയാണ് വെളിപെടുത്തല്‍. ഇരയുടേതെന്നു പൊലിസ് പറയുന്നു മൊഴിയില്‍ ജയ്ശ്രീറാം വിളിയോ ആള്‍ക്കൂട്ട മര്‍ദ്ദനമോ ഇല്ല. പകരം, താന്‍ ബൈക്ക് മോഷ്ടിച്ചെന്ന് തബ്‌റിസ് അന്‍സാരി 'കുറ്റസമ്മതം' നടത്തിയെന്നുമാണ് പൊലിസ് പറയുന്നത്. പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലും ബൈക്ക് മോഷണത്തെ കുറിച്ച് മാത്രമാണ് പരാമര്‍ശം.
അന്‍സാരിയുടെതായി പൊലിസ് പുറത്തുവിട്ട മൊഴിയില്‍ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തുവന്നതോടെയാണ് പൊലിസ് നടപടി വിവാദമായത്. രാജ്യം മുഴുവനായി കണ്ട ആക്രമണത്തെ കുറിച്ച് എന്തുകൊണ്ടാണ് പൊലിസ് പരാമര്‍ശിക്കാതിരുന്നതെന്ന് പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പൊലിസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്റെ അനന്തിരവന്‍ അന്‍സാരി മര്‍ദ്ദനമേറ്റ് അവശനായി കാണപ്പെട്ടുവെന്നും അദ്ദേഹം അത്തരത്തില്‍ മൊഴി നല്‍കിയെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മാവന്‍ മഖ്‌സൂദ് ആലം പറഞ്ഞു. ഇത്രയും മാരകമായി മര്‍ദ്ദനമേറ്റ അന്‍സാരിയെ പൊലിസ് ആശുപത്രിയില്‍ എത്തിക്കാതിരുന്നത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
ജൂണ്‍ 18ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അന്‍സാരി ശനിയാഴ്ച്ചയാണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് പൊലിസ് പറയുന്നത്.
ധക്തിദിഹ് ഗ്രാമത്തില്‍ മോട്ടോര്‍സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഖാരസവാന്‍ സ്വദേശിയായ അന്‍സാരിയേയും മറ്റ് രണ്ടുപേരേയും അക്രമിക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനൊപ്പം ഇവരെ നിര്‍ബന്ധിപ്പിച്ച് 'ജയ് ശ്രീറാം, ജയ് ഹനുമാന്‍' വിളിപ്പിക്കുകയും ചെയ്തു. അന്‍സാരിയെ മരത്തില്‍ കെട്ടിയിട്ട് ചവിട്ടുന്നതിന്റെയും അടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."