ചോക്കാട് പി.എച്ച്.സിയില്‍ പരിരക്ഷ ഹോം കെയര്‍ നിശ്ചലം
കാളികാവ്: ചോക്കാട് പി.എച്ച്.സിയിലെ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിരക്ഷ ഹോം കെയര്‍ ഒരാഴ്ചയായി പൂര്‍ണമായും നിശ്ചലാവസ്ഥയില്‍. പരിരക്ഷാ നഴ്‌സ് പ്രസവാവധിയില്‍ പോയതോടെയാണ് പരിരക്ഷാഹോം കെയറിന്റെ പ്രവര്‍ത്തനം അവതാളത്തിലായത്. പകരം നഴ്‌സ് വന്നെങ്കിലും ഒരാഴ്ചയായി പകരം നഴ്‌സും ജോലി നിര്‍ത്തി. പുതിയ നഴ്‌സിനെ ഇതുവരെയായും നിയമിക്കാത്തതിനാല്‍ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായി. നാല് മാസത്തിലേറെയായി പി.എച്ച്.സിയിലെ ഏക സ്റ്റാഫ് നഴ്‌സും ഇല്ലാത്ത അവസ്ഥയാണുള്ളത്. പകരം സംവിധാനം ഉണ്ടാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
നൂറിലധികം ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി രോഗികള്‍ ആശ്രയിക്കുന്ന ചോക്കാട് പി.എച്ച്.സി യോട് അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ ബ്ലോക്ക് സെക്രട്ടറി കെ.എസ് അന്‍വര്‍, പി. അഭിലാഷ്, എം.കെ നിസാമുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."