രാജ്യം ഭരിക്കുന്നത് ഇന്ത്യന്‍ ചരിത്രമുഹൂര്‍ത്തങ്ങളില്‍ ഒരിക്കല്‍പോലും സാക്ഷിയാകാത്തവര്: കാനം
കോഴിക്കോട്: ഇന്ത്യയുടെ ചരിത്ര മൂഹൂര്‍ത്തങ്ങളില്‍ ഒരിക്കല്‍ പോലും സാക്ഷിയാകാത്തവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കമ്മ്യൂണിസ്റ്റ് നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന കെ.വി സുരേന്ദ്രനാഥ് സ്മാരക പുരസ്കാരം പി. ഹരീന്ദ്രന്‍ നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്ര മുഹൂര്‍ത്തങ്ങളില്‍ അവര്‍ക്കു പങ്കില്ല. കോളനി വാഴ്ചക്കെതിരേയുള്ള സമരപോരാട്ടത്തില്‍ അവര്‍ ആരുടെ കൂടെയായിരുന്നു.
ഹിറ്റ്ലറിനേയും മുസോളിനിയേയും ഗുരുതുല്യരായി കാണുന്നവരാണ് ആര്.എസ്.എസുകാര്‍. അവരാണിന്ന് നമ്മെ ദേശീയത പഠിപ്പിക്കാന്‍ വരുന്നത്. പരിസ്ഥിതിയെക്കുറിച്ച് കൂടുതല്‍ സംസാരിച്ചത് മാര്‍ക്സും എംഗല്‍സുമാണ്. അവരാണ് കെ.വി രാജേന്ദ്രനെ പോലുള്ള പരിസ്തിഥി പ്രവര്‍ത്തകര്‍ക്ക് മാതൃകയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ടി.വി ബാലന് അധ്യക്ഷനായി. ഡോ.ഖദീജ മുംതാസ് മുഖ്യാതിഥിയായി.
സുരേഷ് സുരാഗ്, ബി. സുരേഷ് ബാബു, പി. ഭാസ്കരന്, വി.ആര് സുധീഷ്, ആര്‍ട്ടിസ്റ്റ് മദനന്, ടി.പി മമ്മു മാസ്റ്റര്‍, സി.പി സദാനന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."