കോട്ടക്കലിലെ മയക്കുമരുന്ന് വില്‍പന: ഇന്ന് ഉന്നതതല യോഗം
കോട്ടക്കല്‍: ടൗണിലെയും പരിസരങ്ങളിലെയും മയക്കുമരുന്ന് വില്‍പന വ്യാപകമായതിനെതുടര്‍ന്ന് അധികൃതര്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങുന്നു.
ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ടൗണിലെയും മണ്ഡലത്തിലെയും മയക്കുമരുന്ന് വില്‍പനയും വ്യാജമദ്യത്തിന്റെ ഒഴുക്കും തടയുന്നതിന്നുവേണ്ട നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും.
എക്‌സൈസ് ഉദ്യോഗസ്ഥര്‍, മണ്ഡലത്തിലെ ജനപ്രതിനിധികള്‍ പങ്കെടുക്കും. കോട്ടക്കല്‍ ടൗണിലും പരിസരങ്ങളിലും മയക്കുമരുന്ന് മാഫിയ സജീവമായിരിക്കുകയാണ്. നഗരത്തില്‍ യഥേഷ്ടം വ്യാജമദ്യവും കഞ്ചാവും ലഭിക്കുമെന്ന് അവസ്ഥയാണുള്ളത്. ഇതുസംബന്ധിച്ചു കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസവും ചങ്കുവെട്ടിയില്‍ നിന്ന് കഞ്ചാവ് പാക്കറ്റ് വില്‍പന നടത്തിയതിന്റെ പേരില്‍ രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇവര്‍ക്ക് മറ്റുപല സ്ഥലങ്ങളിലും വിതരണക്കാര്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തില്‍ ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
പലപ്പോഴും അധികൃതരുടെ അനാസ്ഥമൂലം കഞ്ചാവ് മാഫിയ തഴച്ചുവളരുകയാണ്. പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥലം എം.എല്‍.എ യുടെ നേതൃത്വത്തിലുള്ള യോഗവും ഇന്ന് ചേരും. ബന്ധപ്പെട്ട സ്ഥലമുടമകള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."