ഇവിടെ വാഹന പാര്‍ക്കിങ് തോന്നിയപോലെ
മഞ്ചേരി: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ അനധികൃത പാര്‍ക്കിംങ് വ്യാപകമാകുന്നു. പൊലിസ് പരിശോധന പ്രഹസനമായതാണ് വാഹനങ്ങള്‍ തോന്നിയ പോലെ നിര്‍ത്തിയിടാന്‍ കാരണം. അനധികൃതമായി വാഹനം നിര്‍ത്തിയിടുന്നത് മൂലം ഏറെ ബുദ്ധിമുട്ടുന്നത് രോഗികളാണ്.
അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡിലും കോടതി റോഡില്‍ നിന്നും കാരുണ്യ ഫാര്‍മസിയോട് ചേര്‍ന്നുള്ള റോഡിലും നിരവധി വാഹനങ്ങളാണ് നിയമം ലംഘിച്ച് നിര്‍ത്തിയിടുന്നത്. ഈ റോഡില്‍ വാഹന പാര്‍ക്കിംങ് വിലക്കിക്കൊണ്ടുള്ള ആശുപത്രി സൂപ്രണ്ടിന്റെയും പൊലിസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനവുമായി വരുന്നവര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഇതിന് പുറമെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിന് പരിസരത്തും അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നുണ്ട്. നിയമ ലംഘകര്‍ക്കെതിരെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചതൊഴികെ മറ്റു നടപടികളിലേക്ക് പൊലിസ് പ്രവേശിക്കാത്തതും പരിശോധന പ്രഹസനമായതുമാണ് അനധികൃത പാര്‍ക്കിംങ് കൂടുതലാവാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."