ആന്തൂരില്‍ ആറ് വാര്‍ഡുകളിലും മലപ്പട്ടത്ത് അഞ്ചിടത്തും എല്‍.ഡി.എഫിന് എതിരില്ല
കണ്ണൂര്‍: കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ ഇത്തവണ ആറു വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് എതിരില്ല. മൊറാഴ, കാനൂല്, കോള്‍മൊട്ട , നണിച്ചേരി, ആന്തൂര്‍, ഒഴക്രോം വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണ് നാമനിര്‍ദേശപത്രിക സമര്‍പിച്ചത്.
2015ല്‍ പതിനാലു സീറ്റില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപെട്ട് വലിയ വിവാദങ്ങളുയര്‍ന്ന നഗരസഭയാണിത്.
മലപ്പട്ടം പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനര്‍ഥികള്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. തളിപ്പറമ്പ് നഗരസഭ , കോട്ടയം മലബാര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലും കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും എല്‍.ഡി.എഫിന് എതിരില്ല. സൂഷ്മ പരിശോധന കഴിഞ്ഞ് പത്രിക സ്വീകരിച്ചാല്‍ ഇവരെ വിജയികളായി പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."