കാലവര്‍ഷക്കെടുതി; കേന്ദ്ര സംഘം ഇന്ന് പരിശോധന നടത്തും
മലപ്പുറം: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ഇന്ന് ജില്ലയില്‍ പരിശോധന നടത്തും. പാലക്കാട് ജില്ലയിലെ പരിശോധനക്ക് ശേഷമാണ് സംഘം ഇന്ന് ജില്ലയില്‍ എത്തുന്നത്.
പ്രളയത്തില്‍ നാശനഷ്ടമുണ്ടായ വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും. നിലമ്പൂര്‍, കരുവാരക്കുണ്ട് മേഖലകളിലാണ് സന്ദര്‍ശനം നടത്തുക.
എന്‍.ഐ.ടി.ഐ ആയോഗ് ഉപദേശകന്‍ ഡോ. യോഗേഷ് സൂരി, കേന്ദ്ര സര്‍ക്കാരിന്റ ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ വകുപ്പിന്റെ അഡീഷണല്‍ അഡൈ്വസര്‍ ഡോ. ദിനേഷ്ചന്ദ്, കേന്ദ്ര റോഡ് ട്രാന്‍സ്്‌പോര്‍ട്ട് ആന്‍ഡ് ഹൈവെ തിരുവന്തരപുരം മേഖല ഓഫിസിലെ റിജിയണല്‍ ഓഫിസര്‍ വി.വി ശാസ്ത്രി എന്നിവരാണ് സംഘത്തിലുള്ളത്. രാവിലെ ഒന്‍പതിന് കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. കേന്ദ്രസംഘം വരുന്നതിന് മുന്നോടിയായി കലക്ടറേറ്റില്‍ എ.ഡി.എം വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ആര്‍.ഡി.ഒ ജെ. മോബി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, സി. അബ്ദുല്‍ റഷീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."