അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം
ദുബൈ:ദുബൈയിലെ ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടന്ന അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു. ദുബൈ ഫിറ്റ്നസ് ചലഞ്ച് 2024-ന്റെ ഭാഗമായാണ് ദുബൈ റൈഡ് സംഘടിപ്പിച്ചത്.
ദുബൈ നഗരത്തിലെ പ്രധാന വീഥിയെ 12 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് ട്രാക്കാക്കി മാറ്റിയ അഞ്ചാമത് ദുബൈ റൈഡ് യുഎഇ പൗരന്മാരുടെയും, പ്രവാസികളുടെയും, സന്ദർശകരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.37,130 പേരാണ് ഇത്തവണത്തെ ദുബൈ റൈഡിൽ പങ്കുചേർന്നത്.
പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ സൈക്ലിംഗ് പരിപാടിയാണ് ദുബൈ റൈഡ്. ഡി പി വേൾഡാണ് ഈ സൈക്ലിംഗ് പരിപാടി ഒരുക്കുന്നത്.ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിൽ 2 പ്രത്യേക ട്രാക്കുകളാണ് ഒരുക്കിയിരുന്നത്. ദുബൈയിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബൈ കനാൽ ബ്രിഡ്‌ജ്, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ സൈക്ലിംഗ് ട്രാക്കുകൾ ഒരുക്കിയത്.
12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്കും ദുബൈ റൈഡിൽ പങ്കെടുക്കുന്ന സൈക്കിളോട്ടക്കാർക്കായി ഇത്തവണ ഒരുക്കിയിരുന്നു.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡിലൂടെ ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയ്കരികിലൂടെയാണ് കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്ക് ഒരുക്കിയിരുന്നത്.
ഷെയ്ഖ് സായിദ് റോഡിലെ 12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്ക് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബൈ കനാൽ ബ്രിഡ്‌ജ്, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഒരുക്കിയിരുന്നത്. ഈ വർഷത്തെ ദുബൈ ഫിറ്റ്നസ് ചലഞ്ച് 2024 ഒക്ടോബർ 26-ന് ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."